
ബിനുകുമാർ കല്ലാർ
കട്ടപ്പന:ഇടുക്കി ജില്ലയിൽ ഇന്ന് 6 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. വണ്ടി പെരിയാറിൽ 2, എരട്ടയാർ1, വണ്ടൻമേട് 1, ഏലപ്പാറ 2. മൂന്ന് പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ, ഒരാൾ വിദേശത്തു നിന്നും വന്നത്. മൈസൂരിൽ നിന്ന് വന്ന രോഗ ബാധിതനായ ആളുടെ അമ്മയെ ചികിത്സിച്ച ഡോക്ടർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 20 ആയി.
വണ്ടൻമേട്ടിൽ 24 കാരനാണ് രോഗം ബാധിച്ചത്. ഇയാൾ മലപ്പുറത്ത് നിന്നാണ് മാർച്ച് 23ന് പനി ലക്ഷണങ്ങളോടെ വീട്ടിൽ എത്തിയത്. ബൈക്കിലായിരുന്നു വന്നത്. തുടർന്ന് വീട്ടിൽ കഴിയുകയായിരുന്നു.
ചെമ്പകപ്പാറ ഗ്രാമപഞ്ചായത്തിലെ ഉപ്പുകണ്ടം സ്വദേശിയായ 50 കാരൻ കഴിഞ്ഞ മാർച്ച് 15ന് ജർമനിയിൽ നിന്നു സ്പെയിനിലൂടെ അബുദാബി വഴി നാട്ടിലെത്തി. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. വിദേശത്ത് നിന്നു വന്നതാകയാൽ സാധാരണ രീതിയിൽ സ്രവം പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
ഏലപ്പാറ പിഎച്ച്സിയിലെ 41 കാരിയായ ഡോക്ടർക്ക്, മൈസൂറിൽ നിന്ന് വന്ന രോഗബാധിതനായ വ്യക്തിയുടെ അമ്മയിൽ നിന്നാണ് രോഗം പകർന്നതെന്ന് കരുതുന്നു. ഡോക്ടർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. അമ്മ ഏലപ്പാറ പി.എച്ച്സിയിൽ ചികിത്സ തേടിയിരുന്നു. ഈ ഡോക്ടർ ഇന്ന് കൂടി ട്യൂട്ടിക്ക് എത്തിയിരുന്നു. ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചരത്തിൽ ഏലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രം താല്കാലികമായി അടച്ചു.
ഏലപ്പാറയിലെ തന്നെ 54 കാരിയാണ് മറ്റൊരു രോഗി. ഇവർ അടുത്ത് രോഗം ബാധിച്ച സ്ത്രീയുടെ വീട്ടിൽ പാലും മുട്ടയും കൊടുക്കുന്നുണ്ടായിരുന്നു.
വണ്ടിപ്പെരിയാറിൽ താമസക്കാരനായ അച്ഛനും (35), ഏഴു വയസുള്ള മകൾക്കും രോഗം സ്ഥിരീകരിച്ചു. ഇയാൾ തമിഴ്നാട്ടിലെ തിരുന്നൽവേലിയിൽ പോയി എപ്രിൽ 12 ന് വീട്ടിൽ വന്നു. പിന്നീട് അച്ഛൻ്റെയും മകളുടെയും സ്രവം പരിശോധിച്ചപ്പോഴാണ് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്.
ആറു പേരുടെയും ആരോഗ്യനില വളരെ തൃപ്തികരമാണ്. ഇവരെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റും. കോവിഡുമായി ബന്ധപ്പെട്ട് ലോക്ക് ചെയ്യ്ത ഏലപ്പാറ, വാഴത്തോപ്പ്, നെടുംങ്കണ്ടം, കരുണാപുരം പഞ്ചായത്തിലെ ഒന്ന്, രണ്ട് , മൂന്ന് വാർഡുകളും ഇന്നലെ ലോക്ക് ചെയ്യതിരുന്നു. നെടുംങ്കണ്ടം, തൂക്കുപാലം ടൗണുകൾ പൂർണ്ണമായും ലോക്ക് ഡൗണിലായിരുന്നു. ടൗണുകളിലേയ്ക്ക് പ്രവേശിക്കുന്ന പ്രധാന റോഡുകൾ പോലീസ് അടച്ചതിനാൽ ഡൗൺ വിജനമായിരുന്നു. വാർഡുകളിലുള്ള പ്രധാന റോഡുകളും , പോലീസ് പൂർണ്ണമായും ഇന്ന് ലോക്ക് ചെയ്തിരുന്നു. മെഡിക്കൽ സ്റ്റോർ , പെട്രോൾ പമ്പ് , ഗ്യാസ് ഏജൻസികൾ , റേഷൻ കട, സപ്ലൈക്കോ എന്നിവ മാത്രമെ തുറന്ന് പ്രവർത്തിച്ചുള്ളു. സൗജന്യ റേഷൻ വിതരണവും , കിറ്റ് വിതരണവും തടസപ്പെടാതിരിക്കുവാൻ വേണ്ടിയാണ് റേഷൻ കട, സപ്ലൈക്കോ എന്നിവ തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചത്. ഉപഭോക്താവിന് നേരിട്ട് അവശ്യ സാധനങ്ങൾ വാങ്ങാൻ കഴിയുകയില്ല. സന്നദ്ധ സംഘടന പ്രവർത്തകരും നെടുംങ്കണ്ടം ഗ്രാമപഞ്ചായത്തുമായി ചേർന്ന് സാധനങ്ങൾ വീട്ടിൽ എത്തിച്ചു നൽകും.പാൽ, പത്രവിതരണം, എന്നിവയ്ക്ക് തടസം ഉണ്ടാവില്ലാ. ഇന്ന് ഉണ്ടായ ഇടിയോടു കൂടിയ മഴയിൽ വാഴത്തോപ്പ് പഞ്ചായത്ത് രണ്ടാം വാർഡിൽ, ഭൂമിയാംകുളത്ത് ഇടിമിന്നലേറ്റ് 4 പശുക്കൾ ചത്തു. കുളക്കാട്ട് ഡൊമിനിക്ക്, അച്ചാരു കുടിയിൽ സൂസമ്മ എന്നിവരുടേതാണ് പശുക്കൾ .