InternationalLatest

മുന്നറിയിപ്പുമായി താലിബാന്‍

“Manju”

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തില്‍ പാക് സര്‍ക്കാരിന് താക്കീതുമായി താലിബാന്‍ ഭരണകൂടം.അഫ്ഗാനിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും, അല്ലാത്തപക്ഷം അനന്തരഫലങ്ങള്‍ നേരിടാന്‍ പാകിസ്താന്‍ തയ്യാറായിരിക്കണമെന്നും അഫ്ഗാനിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ സഹമന്ത്രി സബിയുള്ള മുജാഹിദ് പറഞ്ഞു.

നയതന്ത്ര മാര്‍ഗങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും പ്രശ്‌നം പരിഹരിക്കാനാണ് അഫ്ഗാന്‍ പരമാവധി ശ്രമിക്കുന്നത്. എന്നാല്‍ അതിനിടയിലുള്ള ഇത്തരം പ്രവൃത്തികള്‍ പാകിസ്താനും, അഫ്ഗാനും തമ്മില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനിടയാക്കും. ഇത് ഇരു കൂട്ടര്‍ക്കും ദോഷം ചെയ്യുമെന്നും താലിബാന്റെ മുഖ്യ വക്താവ് കൂടിയായ സബിയുള്ള മുജാഹിദ് താക്കീത് നല്‍കി.

Related Articles

Back to top button