IndiaLatest

അക്ഷയ് കുമാര്‍ ചിത്രത്തിലെ സെറ്റിലെ 45 പേര്‍ക്ക് കോവിഡ്; താരം ആശുപത്രിയില്‍

“Manju”

മുംബൈ: നടന്‍ അക്ഷയ് കുമാര്‍ കോവിഡ് പോസിറ്റീവ് ആയി എന്ന വാര്‍ത്ത വന്ന് ഒരു ദിവസം കഴിഞ്ഞപ്പോള്‍, രാം സേതു സെറ്റിലെ 45 ക്രൂ അംഗങ്ങളും കോവിഡ് പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചു. സിനിമയുടെ ചിത്രീകരണം തിങ്കളാഴ്ച മുതല്‍ മുംബൈയിലെ പുതിയ സ്ഥലത്ത് ആരംഭിക്കുന്നതിനു മുന്നോടിയായി കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയിരുന്നു.

മുന്‍കരുതല്‍ നടപടിയായി നൂറിലധികം പേരെ പരിശോധിച്ചപ്പോള്‍ 45 പേരുടെ ഫലം പോസിറ്റീവ് ആയി. നിലവില്‍ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന കോവിഡ്-19 കേസുകള്‍ക്കിടയിലാണ് ഈ വാര്‍ത്ത വരുന്നത്, ഇത് വ്യാപനത്തെ നിയന്ത്രിക്കുന്നതിന് കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി അക്ഷയ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. “നിങ്ങളുടെ ഊഷ്മളമായ ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി. വൈദ്യോപദേശപ്രകാരം മുന്‍കരുതല്‍ എന്ന നിലയില്‍ ഞാന്‍ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഉടന്‍ വീട്ടിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഏവരും ശ്രദ്ധാലുവാകൂ, ‘താരം ട്വിറ്ററില്‍ കുറിച്ചു

കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവ് ആയകാര്യവും അക്ഷയ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്: “ഞാന്‍ കോവിഡ് പോസിറ്റീവ് ആയെന്ന വിവരം എല്ലാവരെയും അറിയിക്കാന്‍ ആഗ്രഹിക്കുകയാണ്. പ്രോട്ടോക്കോളുകള്‍ പാലിച്ച്‌ ഉടന്‍ തന്നെ സ്വയം ഐസലേറ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ മതിയായ വൈദ്യ പരിചരണത്തോടെ ഹോം ക്വറന്‍റീനില്‍ കഴിയുകയാണ്,” അക്ഷയ് ട്വീറ്റ് ചെയ്തു. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ എത്രയും വേഗം പരിശോധന നടത്തണമെന്നും കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അക്ഷയ് അഭ്യര്‍ഥിച്ചിരുന്നു.

Related Articles

Back to top button