KeralaLatest

ബാങ്ക് ഇടപാട്: തട്ടിപ്പില്‍നിന്ന് രക്ഷപ്പെടാനുള്ള വഴികള്‍ വിശദീകരിച്ച് എസ് ബി ഐ

“Manju”

ശ്രീജ.എസ്

കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ബാങ്കിങ് മേഖലയില്‍ തട്ടിപ്പ് വ്യാപകമായതോടെ ശ്രദ്ധിക്കേണ്ടകാര്യങ്ങളുമായി എസ് ബി ഐ.

അക്കൗണ്ട് ഉടമകള്‍ക്ക് അയച്ച ഇ-മെയിലിലാണ് ഈ കാര്യങ്ങള്‍ വിശദമാക്കിയിട്ടുള്ളത്

• ഒടിപി, ബാങ്ക് വിവരങ്ങള്‍, ഇഎംഐ തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചുവരുന്ന എസ്എംഎസിലുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്.

• തട്ടിപ്പ് പദ്ധതികളെക്കുറിച്ചോ, വന്‍തുക സമ്മാനമായി ലഭിച്ചെന്നതിനെക്കുറിച്ചോ വരുന്ന എസ്എംഎസുകള്‍, ഇ-മെയിലുകള്‍, ഫോണ്‍ കോള്‍ എന്നിവ അവഗണിക്കുക. ജോലി വാഗ്ദാനം ചെയ്തും ഇത്തരം ഇ-മെയിലുകളും മറ്റും ലഭിച്ചേക്കാം.

• ബാങ്കുമായി ബന്ധപ്പെട്ട പാസ് വേഡുകള്‍ ഇടയ്ക്കിടെ മാറ്റുക.
• വ്യക്തിവിവരങ്ങളോ, പാസ് വേഡോ, ഒടിപിയോ ആവശ്യപ്പെട്ട് എസ് ബി ഐയോ ബാങ്കിന്റെ പ്രതിനിധികളോ ഇ-മെയില്‍, എസ്എംഎസ് എന്നിവ അയയ്ക്കാറില്ല.

• ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകളും മറ്റും എസ് ബി ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നുമാത്രം ശേഖരിക്കുക. ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്ത് ഇത്തരം വിവരങ്ങള്‍ ശേഖരിക്കരുത്.

• തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടാല്‍ നിങ്ങളുടെ അടുത്തുള്ള ശാഖയിലോ പോലീസ് സ്‌റ്റേഷനിലോ വിവരം അറിയിക്കുക.

Related Articles

Leave a Reply

Back to top button