ErnakulamKeralaLatest

ഒരു വൃക്കയുമായി അഞ്ജുബോബി ജോര്‍ജ്

“Manju”

കൊച്ചി: ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ താരമാണ് അഞ്ജു ബോബി ജോര്‍ജ്. കായിക ലോകത്തെ എണ്ണമറ്റ നേട്ടങ്ങള്‍ക്ക് ഉടമയായ അഞ്ജു രാജ്യത്തിനു മുഴുവന്‍ അഭിമാനമാണ്. എന്നാല്‍, ഒരു വൃക്കയുമായാണ് അഞ്ജു ഇത്രയും ഉയരങ്ങള്‍ താണ്ടിയതെന്ന് അധികം ആര്‍ക്കും അറിയില്ല. അഞ്ജു തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

“വിശ്വസിച്ചാലും ഇല്ലെങ്കിലും, ഒരു വൃക്കയുമായി ജീവിച്ച്‌ ലോകത്തിന്റെ ഉന്നതിയിലെത്തിയ താരങ്ങളില്‍ ഒരാളാണ് ഞാന്‍,” അഞ്ജു ബോബി ജോര്‍ജ് ട്വീറ്റ് ചെയ്തു. കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജുവിനെ അടക്കം ടാഗ് ചെയ്‌താണ് അഞ്ജു ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്

Related Articles

Back to top button