India

കോവിഡ് ലോക്‌ഡൗണിൽ എളുപ്പം നേടാം ഭവന വായ്പ ടോപ് അപ്

“Manju”

സിന്ധുമോള്‍ ആര്‍

കോവിഡ് രോഗവ്യാപനം തടയാൻ രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്‌ഡൗൺ ഒരു മാസം പിന്നിടുമ്പോൾ ശമ്പളക്കാരും ബിസിനസുകാരും വ്യാപാരികളുമെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. സർക്കാർ ഉദ്യോഗസ്ഥർ ശമ്പളം പിടിക്കലിന്റെ വേവലാതിയിൽ, സ്വകാര്യ മേഖല ജീവനക്കാൻ ശമ്പളം വെട്ടിക്കുറയ്ക്കലിന്റെ ഭീഷണിയിൽ, വ്യാപാരവും ഉൽപാദനവും നടക്കാതെ ബിസിനസുകാർ കടുത്ത ഞെരുക്കത്തിൽ. വായ്പ കിട്ടാൻ എന്താ വഴി? ആലോചിക്കാത്തവർ അധികമുണ്ടാവില്ല.

എന്നാൽ ഇതിനിടെ നിലവിലുള്ള ഭവനവായ്പാ ഇടപാടുകാർക്ക് ടോപ് അപ് വായ്പ വേണോ എന്ന് ബാങ്കിൽനിന്ന് സ്നേഹപൂർവമായ വിളി വന്നാലും അത്ഭുതപ്പെടേണ്ട. ബാങ്കുകാർക്കും ഇടപാടുകാരനും സന്തോഷം പകരുന്നതാണ് ടോപ് ലോണിന്റെ സാമ്പത്തിക ശാസ്ത്രം.

നിലവിലുള്ള ഭവനവായ്പയ്ക്കു മേൽ കൂടുതൽ വിപുലമായ നടപടിക്രമങ്ങളോ കടലാസു പണികളോ കൂടാതെ ലഭിക്കുന്ന അധിക വായ്പയാണ് ടോപ് അപ് ഭവന വായ്പ. വാഹനവായ്പകൾക്കും ബിസിനസ് വായ്പകൾക്കും വരെ ടോപ് അപ് വായ്പകളുണ്ട്. എന്നാൽ എന്തുകൊണ്ടും ബാങ്കുകൾക്ക് ഇഷ്ടം ഭവന വായ്പ ടോപ് അപ് തന്നെ. കാരണം മറ്റൊന്നുമല്ല, ബാങ്കിന്റെ കാര്യം സേഫ്. കൃത്യമായ ഈടിന്മേൽ എല്ലാ രേഖകളും പരിശോധിച്ച് ഉറപ്പിച്ച ശേഷം നൽകിയിരിക്കുന്ന ഭവന വായ്പയില്‍ പിന്നെ എന്തു പേടിക്കാൻ. വായ്പയ്ക്കായി ഈടു നൽകിയ വസ്തുവിന്റെ മൂല്യം എന്തായാലും വായ്പയേക്കാൾ എത്രയോ ഉയരത്തിലായിരിക്കും.

വ്യക്തിഗത വായ്പ, സ്വർണ വായ്പ തുടങ്ങി ഇതര വായ്പകളുമായി താരതമ്യം ചെയ്യുമ്പോൾ ആകർഷകമായി പലിശനിരക്കാവും ടോപ് അപ് ഭവന വായ്പകൾക്ക് ബാങ്കുകൾ ഈടാക്കുക. ഭവന വായ്പയേക്കാൾ 0.5– 1ശതമാനം ഉയർന്ന നിരക്കാണു പതിവ്. ഇപ്പോഴത്തെ സാഹചര്യത്തിൽ 7.5 ശതമാനം പലിശ നിരക്കിൽ ടോപ് അപ് വായ്പ ലഭിച്ചാലും അത്ഭുതപ്പെടേണ്ട. ഭവന വായ്പ മറ്റേതെങ്കിലും ബാങ്കിലേയ്ക്കു മാറ്റി (ട്രാൻസ്ഫർ) അവിടെനിന്ന് ടോപ് അപ് വായ്പ എടുക്കാനും തടസ്സമില്ല.

Related Articles

Leave a Reply

Back to top button