
സിന്ധു മോൾ
സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കോവിഡ് . രോഗമുക്തി നേടിയവര്‍ 13 കോട്ടയം 6, ഇടുക്കി 4 പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ 1 വീതം 5 പേര്‍ തമിഴ്നാട്ടില്‍ നിന്നും വന്നവര്‍ ഒരാള്‍ വിദേശത്തു നിന്നും. ഇന്ന് രോഗം സ്ഥിതീകരിച്ച ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്നുമാത്രം ആശുപത്രിയിലെത്തിയത് 104പേര്‍. ഹോട്ട്സ്പോട്ടുകളില്‍ മാറ്റം ഇടുക്കി, കോട്ടയം ജില്ലകള്‍ റെഡ്സോണിലേക്ക്. ഇപ്പോള്‍ സംസ്ഥാനത്ത് ചികിത്സയിലള്ളത് 123 പേര്‍. കേരളത്തിലിപ്പോള്‍ 6 ജില്ലകള്‍ റെഡ്സോണിലാകും. ആരും ചികിത്സയില്‍ ഇല്ലാത്തത് നാല് ജില്ലകളില്‍. മെയ് 15 വരെ ഭാഗീക ലോക് ഡൌണ്‍ വേണം ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചു. അന്നത്തെ സ്ഥിതി നോക്കിയിട്ട് തുടര്‍ നടപടിയെടുക്കാം. കോട്ടയത്ത് ആറ് പേര്‍ക്ക് പോസിറ്റീവ് ഇടുക്കില്‍ വണ്ടന്മേട്, ഇരട്ടയാര്‍ എന്നീ സ്ഥലങ്ങള്‍ ഹോസ്പോട്ട് ആകും. അന്തര്‍സംസ്ഥാന, അന്തര്‍ജില്ല യാത്രകള്‍ക്ക് മെയ് 15 വരെ നിയന്ത്രണം ലോക് ഡൌണ്‍ നീട്ടലില്‍ കേരളത്തിന്റെ നിലപാട് കേന്ദ്രത്തെ അറിയിച്ചു. പ്രവാസികളില്‍ തൊഴില്‍ നഷ്ടമായവരെ കേന്ദ്രം സഹായിക്കണം. ഇവരുടെ വിമാന യാത്രാക്കൂലി കേന്ദ്രം നല്കണമെന്ന് ആവശ്യപ്പെട്ടു. അഥിതി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ നോണ്‍സ്റ്റോപ്പ് ട്രെയിന്‍ വേണം, കുറഞ്ഞ വരുമാനക്കാരേയും തൊഴില്‍ പോയവര്‍ക്കും വിമാന യാത്രാക്കൂലി നല്‍കണം. ചെറുകിട വ്യാപാരികള്‍ക്ക് പ്രത്യേക പാക്കേജ് നല്കണം. മറ്റ് സംസ്ഥാനത്തിലെ നേഴ്സുമാരുടെ പ്രശ്നത്തില്‍ പ്രധാനമന്ത്രി ഇടപെടണം. 2 മുതല്‍ 5 ലക്ഷം വരെ വായ്പ നല്കണം. നിലവിലെ വായ്പകള്‍ക്ക് 50 ശതമാനം ഇളവ് വേണം. കാര്യക്ഷമമായ ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പു വരുത്തണം. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നടപടി വേണം അതിനുള്ള രജിസ്ട്രേഷന്‍ ബുധനാഴ്ച നോര്‍ക്കയില്‍ തുടങ്ങും. നിരവധി മേഖലകളില്‍ രൂക്ഷ പ്രതിസന്ധി കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം വേണം. മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കണം. തിരിച്ചെത്തുന്ന എല്ലാവര്‍ക്കും ക്വറന്റീന്‍ നിര്‍ബന്ധം. പ്രവാസികളുടെ മക്കള്‍ക്ക് സ്കൂള്‍ പ്രവേശനം നടപ്പിലാക്കണം. ജോലി നഷ്ടമാകുന്ന പ്രവാസികള്‍ക്ക് പ്രത്യേക പാക്കേജ് വേണം. പ്രവാസികളുടെ മടങ്ങി വരവിന് മാര്‍ഗനിര്‍ദ്ദേശം തയ്യാര്. ഇതുവരെ 2,20,000 പേര്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തു. കോട്ടയം എറണാകുളം അടച്ചു. മാസ്കുകള്‍ വലിച്ചെറിയരുത്. തുണി മാസ്കുകള്‍ കഴുകി ഉപയോഗിക്കുക.