KeralaLatest

ബവ്ക്യു ആപ്പിൽ അഴിമതി ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

“Manju”

രജി പുരോഗതി

ബവ്ക്യു ആപ്പിൽ അഴിമതിയുണ്ടെന്ന് രമേശ് ചെന്നിത്തല. കോവിഡ് മറവിൽ അഴിമതിക്ക് കളമൊരുങ്ങുന്നു. ആപ്പ് രൂപകൽപ്പന ചെയ്യുവാൻ ഏൽപ്പിച്ചത് സിപിഎം സഹയാത്രികരെ. ഇതിനെപ്പറ്റി അന്വേഷിക്കാൻ എക്സൈസ് മന്ത്രി തയ്യാറാകണം. 10 ലക്ഷം രൂപ ചെലവുള്ള ആപ്പിൽ നിന്ന് കമ്പനിക്ക് പ്രതിമാസം 3 കോടി വരുമാനം കിട്ടും .
കമ്പനിയെ തെരഞ്ഞെടുത്തത് എങ്ങനെയെന്ന് വിശദമാക്കണം.

ഐടി മിഷനേയോ, സി-ഡിറ്റിനേയോ ആപ്പ് നിർമ്മിക്കാൻ ഏൽപ്പിക്കണമായിരുന്നു.

ഒരു ടോക്കണ് 50 പൈസ വെച്ചു കൊടുക്കുന്നത് എന്തിനാണെന്നും, ഐടി വകുപ്പ് അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button