
വി.എം.സുരേഷ് കുമാർ
വടകര: ഒന്നാം വാര്‍ഡായ കുരിയാടിയില്‍ ആവിക്കല്‍ പാലത്തിനടുത്ത് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റിന്റെ വീടിനു നേരെ തീവെപ്പ് നടത്തിയസംഭവത്തില്‍ പ്രതിഷേധം ഉയരുന്നു. കമറുദ്ദീന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് വടകര മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രദേശത്ത് മനപ്പൂര്‍വ്വം കുഴപ്പം ഉണ്ടാക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് നടന്നതെന്നും സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് വടകര മണ്ഡലം പ്രസിഡന്റ് പ്രഭിന്‍ പാക്കയില്‍ അധ്യക്ഷത വഹിച്ചു, ബിപിന്‍ പുറങ്കര, അജേഷ് കോയാന്റവിട,വൈശാഖ് തുടങ്ങിയവര്‍ സംസാരിച്ചു. സംഭവ സ്ഥലം ഡിസിസി ജനറല്‍ സെക്രട്ടറി കാവില്‍ രാധാകൃഷ്ണന്‍ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സുബിന്‍ മടപ്പള്ളി, യാജീവ്.ജി, റസാഖ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയണമെന്ന് മത്സ്യതൊഴിലാളി കോണ്‍ഗ്രസ് വടകര ബ്ലോക്ക് വി.കെ.അനില്‍കുമാര്‍ ആവശ്യപ്പെട്ടു.
ആര്‍ആര്‍ടി വളണ്ടിയര്‍ കൂടിയായ പി.പി.കമറുദ്ദീന്റെ വീടിനു നേരെയാണ് ഇന്നലെ അര്‍ധരാത്രിയോടെ തീവെപ്പുണ്ടായത്. അടുക്കള ഭാഗത്തെ ചുമരും ഇതിനോട് ചേര്‍ന്ന വിറകുപുരയും അഗ്‌നിക്കിരയായി തീയാളികത്തുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍പെട്ടതിനാല്‍ കെടുത്താനായി. വിറകുപുര പൂര്‍ണമായും കത്തിനശിച്ചു. ഇതിനു പിന്നില്‍ ആരെന്നു വ്യക്തമല്ല.