IndiaLatest

ട്രെയിനില്‍ കിടിലൻ ഷോപ്പിംഗും ‌നടത്താം

“Manju”

ദീര്‍ഘദൂര ട്രെയിനുകളില്‍ അംഗീകൃത കച്ചവടക്കാര്‍ക്ക് കച്ചവടം നടത്താൻ സുവര്‍ണാവസരമൊരുക്കാൻ ഇന്ത്യൻ റെയില്‍വേ. മധ്യ റെയില്‍വേയുടെ മുംബൈ ഡിവിഷനില്‍ നിന്നുള്ള ദീര്‍ഘദൂര ട്രെയിനുകളിലാകും ഈ സംവിധാനം നടപ്പാക്കുക. ഭക്ഷ്യവസ്തുക്കള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, പത്രമാസികകള്‍, പുസ്തകങ്ങള്‍, മൊബൈല്‍/ലാപ്‌ടോപ്പ് ആക്സസറീസ്, നിത്യോപയോഗ വസ്തുക്കള്‍ തുടങ്ങിയ സാധനങ്ങളുമായാണ് കച്ചവടക്കാര്‍ വരിക.

വിവിധ റൂട്ടുകളിലെ മെയില്‍, എക്സ്പ്രസ് ട്രെയിനുകളിലാണ് അംഗീകൃത കച്ചവടക്കാരുടെ സാന്നിധ്യം ഉണ്ടാവുക. 500-ഓളം കച്ചവക്കാര്‍ക്കാകും ട്രെയിനുകളില്‍ ഇടം നല്‍കുകയെന്നാണ് വിവരം. മൂന്ന് വര്‍ഷത്തേക്കുള്ള ലൈസൻസാണ് തിരഞ്ഞെടുക്കുന്ന കച്ചവടക്കാര്‍ക്ക് നല്‍കുക. അംഗീകൃത കച്ചവടക്കാരെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാൻ ഈ മാറ്റത്തിന് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രാദേശിക കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മഹരാഷ്‌ട്രയിലെ 74 റെയില്‍വേ സ്റ്റേഷനുകളിലായി ‘ഒരു സ്റ്റേഷൻ ഒരു ഉല്‍പന്നം’ എന്ന ആശയത്തിലുള്ള 79 സ്റ്റാളുകളും ഇതിനകം ആരംഭിച്ചിട്ടുണ്ട്. ബാഗുകള്‍, തുകല്‍ ഉല്‍പന്നങ്ങള്‍, കൈത്തറി വസ്ത്രങ്ങള്‍, മുള ഉല്‍പന്നങ്ങള്‍, കോലാപുരി ചെരുപ്പുകള്‍, പഴവര്‍ഗങ്ങള്‍, പപ്പടം, അച്ചാറുകള്‍, അഗര്‍ബത്തി, സോപ്പ്, ഫിനൈല്‍ തുടങ്ങി നിരവധി സാധനങ്ങള്‍ ഈ സ്റ്റാളുകളില്‍ നിന്ന് വാങ്ങാൻ കഴിയും.

Related Articles

Back to top button