IndiaLatest

ആഡംബര കാര്‍ ഇടിച്ച്‌ മൂന്നു പേര്‍ മരിച്ചു

“Manju”

പഞ്ചാബ് : യുവാവ് ഓടിച്ച ആഡംബര കാര്‍ ഇടിച്ച്‌ മൂന്നു പേര്‍ മരിച്ചു . മൊഹാലിയില്‍ കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. സിഗ്നല്‍ ലൈറ്റ് മറികടന്നാണ് ആഡംബരകാര്‍ എത്തിയത് . അമിതവേഗതയിലെത്തിയ കാര്‍ രണ്ട് സൈക്കിള്‍ യാത്രക്കാരെ ഇടിച്ചതിന് ശേഷം ഒരു ടാക്സിയില്‍ ഇടിക്കുകയായിരുന്നു. ടാക്സിയിലുണ്ടായിരുന്ന രണ്ടുപേരും സൈക്കിളിലെ ആളുമാണ് മരിച്ചത്. അതേസമയം മദ്യലഹരിയിലായിരുന്നു യുവാവ് കാര്‍ ഓടിച്ചത്. കൂടാതെ യുവാവിന്റെ പക്കല്‍ ലൈസന്‍സും ഇല്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കാറില്‍ 3 പേരായിരുന്നു ഉണ്ടായിരുന്നത്, അപകടം നടന്നയുടനെ കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു.

Related Articles

Back to top button