KeralaLatest

കൊവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ വൈകി

“Manju”

അഖിൽ ജെ എൽ

കോട്ടയത്തെ കൊവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന പ്രചാരണം അടിസ്ഥാനരഹിതവും വിവാദം അനാവശ്യവുമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വൈകുന്നേരം അഞ്ച് മണിയോടെയാണ് പരിശോധനാഫലം വന്നത്. അക്കാര്യം രോഗിയെ അറിയിച്ചതാണ്. ആശുപത്രിയിലേക്ക് പോകാന്‍ തയ്യാറായിരിക്കാനും പറഞ്ഞതാണ്. ഇതിന്റെ പേരില്‍ വാര്‍ത്തയും പ്രചാരണവും വരുന്ന നേരത്തു തന്നെ ആംബുലന്‍സ് രോഗിയെ കൊണ്ടുപോകാന്‍ പുറപ്പെട്ടിരുന്നതായും മന്ത്രി പറഞ്ഞു. അതിനിടെ, രോഗികളെ ആശുപത്രിയിലേക്കക്ക് മാറ്റിയതായി കോട്ടയം ജില്ലാ കളക്ടര്‍ സുധീര്‍ ബാബു അറിയിച്ചു. ആംബുലന്‍സിന്റെ ലഭ്യതക്കുറവാണ് രോഗികളെ മാറ്റാന്‍ വൈകുന്നതിന് കാരണമായത്. വിവിധ സ്ഥലങ്ങളില്‍ നിന്ന് 200 ലധികം സാമ്പിളെടുത്തത് കൊണ്ടാണ് ആംബുലന്‍സ് വൈകിയത്.രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയത് രോഗ വ്യാപനമുണ്ടാക്കില്ലെന്നും സുധീര്‍ ബാബു പ്രതികരിച്ചു

Related Articles

Leave a Reply

Check Also
Close
Back to top button