IndiaLatest

രണ്ട് മാവോയിസ്റ്റുകളെ പിടികൂടി

“Manju”

ബീഹാറിൽ രണ്ട് മാവോയിസ്റ്റുകളെ പിടികൂടി

ശ്രീജ.എസ്

ബീഹാര്‍ ;ബീഹാറിലെ പശ്ചിമ ചമ്പാരന്‍ ജില്ലയില്‍ നിന്ന് രണ്ട് മാവോയിസ്റ്റുകളെ പോലീസ് പിടികൂടി . രാമകാന്ത് റായ് (58), ബസന്തി ഒറാന്‍ (55) എന്നിവരെയാണ് ബീഹാര്‍ പൊലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) അറസ്റ്റ് ചെയ്തത്.

രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചന. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് മാവോയിസ്റ്റുകള്‍ പിടിയിലായത്.

Related Articles

Back to top button