
ശ്രീജ.എസ്
റാഞ്ചി: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ ചികിത്സിച്ച മെഡിക്കല്‍ സംഘം ചികിത്സിച്ച മറ്റൊരു രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതായി രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അധികൃതര്‍ അറിയിച്ചു. ഇതോടെ സംഘത്തിലെ എല്ലാ ഡോക്ടര്‍മാരുടെയും സാമ്പിളുകള്‍ ശേഖരിക്കുകയും അവരെ ക്വാറന്റൈന്‍ ചെയ്യുകയും ചെയ്തു.
കഴിഞ്ഞ മൂന്ന് ആഴ്ചയായി മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു രോഗിക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഡോ. ഉമേഷ് പ്രസാദിന്റെ സംഘമാണ് അദ്ദേഹത്തെ ചികിത്സിച്ചത്. ഇതേ യൂണിറ്റാണ് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനെയും ചികിത്സിക്കുന്നത് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
മെഡിക്കല്‍ സംഘത്തിന്റെ തലവന്‍ ഡോ. ഉമേഷ് പ്രസാദാണ് ലാലുപ്രസാദ് യാദവിനെ ചികിത്സിക്കുന്നത്. ലാലു പേ വാര്‍ഡിലുമായിരുന്നു. എന്നാല്‍ രോഗം സ്ഥിരീകരിച്ചയാള്‍ മൂന്ന് ആഴ്ച മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നതിനാല്‍ എല്ലാവരുടെയും സാമ്പിളുകള്‍ ശേഖരിക്കുകയും ക്വാറന്റൈനിലാക്കുകയും ചെയ്യുകയായിരുന്നു.