
പ്രജീഷ് എൻ.കെ
കോവിഡ്19 രോഗ പ്രതിരോധത്തിനായി പഴുതടച്ച സംവിധാനങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിയിട്ടുള്ളത്.അതിർത്തി കവാടങ്ങളിലെല്ലാം എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെ കീഴിൽ ഗതാഗത പരിശോധനാ സംവിധാനം നിലവിലുണ്ട്. ഇവിടെ ആരോഗ്യ വകുപ്പ്, റെവന്യൂ വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, പോലീസ്, എക്സൈസ്, വനംവകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, അധ്യാപകർ ഉൾപ്പെടെ മറ്റ് വിവിധ വകുപ്പുകളിലെ ജീവനക്കാർ മുതലായവർ മുഴുവൻ സമയ വാഹനപരിശോധനയും യാത്രക്കാരുടെ ആരോഗ്യ പരിശോധനയും നടത്തി വരികയാണ്. ഈ പരിശോധനകൾ വരും നാളുകളിലും തുടരും.
ഇതോടൊപ്പം ഇന്നലെ മുതൽ താലൂക്ക് അടിസ്ഥാനത്തിൽ കൂടുതൽ മൊബൈയിൽ സ്ക്വാഡുകളെയും നിയോഗിച്ചിട്ടുണ്ട്. ഈ സ്ക്വാഡുകൾ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പട്രോളിംഗ് നടത്തി ആവശ്യമായ നടപടികൾ കൈക്കൊള്ളും.
പുറത്തിറങ്ങുമ്പോൾ എല്ലാവരും മാസ്ക്ക് ധരിക്കണം. ഇടക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. ശാരീരിക അകലം പാലിക്കണം. ക്വാറന്റൈൻ നിർദ്ദേശിക്കപ്പെട്ടവർ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ അത് പൂർത്തിയാക്കണം.
ജാഗ്രത തുടരണം