Latest

വാക്‌സിൻ നിയമങ്ങളെ എതിർക്കുന്ന പേജ് നീക്കം ചെയ്ത് ഫേസ്ബുക്ക്

“Manju”

വാഷിംഗ്ടൺ: അമേരിക്കയിലെ വാക്‌സിൻ നിയമങ്ങളെ എതിർക്കുന്ന പേജ് നീക്കം ചെയ്ത് ഫേസ്ബുക്ക്. വാക്‌സിൻ നിയമങ്ങളെ എതിർക്കുന്ന ട്രക്ക് ഡ്രൈവർമാരുടെ കോൺവോയ് ടു ഡിസി എന്ന പേജാണ് ഫേസ്ബുക്ക് നീക്കം ചെയ്തത്.

വാക്‌സിൻ വിരുദ്ധ പരിപാടികളുമായി കാലിഫോൺണിയയിൽ നിന്ന് വാഷിംഗ്ടണിലേക്ക് ട്രക്ക് ഡ്രൈവർമാർ റാലിയ്‌ക്ക് പദ്ധതി ഇട്ടതിന് പിന്നാലെയാണ് പേജ് നീക്കം ചെയ്തത്. അടുത്തിടെ വാക്‌സിൻ നിയമങ്ങളെ എതിർത്ത് കനേഡിയൻ ട്രക്കർമാർ പ്രക്ഷോഭം നടത്തിയിരുന്നു. ഇതിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് വാഷിംഗ്ടണിലെ ട്രക്ക് ഡ്രൈവർമാർ പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങുന്നത്. ഇത് തടയിടാനാണ് വാക്‌സിൻ വിരുദ്ധത പ്രോത്സാഹിപ്പിക്കുന്ന പേജ് തന്നെ ഫേസ്ബുക്ക് നീക്കം ചെയ്തതെന്നാണ് വിവരം.

കഴിഞ്ഞയാഴ്ച കാനഡയിൽ വാക്‌സിൻ നിർബന്ധമാക്കിയതിനെതിരെ ട്രക്ക് ഡ്രൈവർമാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രക്ഷോഭം കലാപത്തിലേക്ക് നീങ്ങിയിരുന്നു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും കുടുംബവും രഹസ്യ കേന്ദ്രത്തിലേയ്‌ക്ക് മാറിയിരുന്നു. ഇതെല്ലാം മുന്നിൽ കണ്ടാണ് വാക്‌സിൻ വിരുദ്ധത പ്രോത്സാഹിപ്പിക്കുന്ന പേജ് നീക്കം ചെയ്തതെന്നാണ് റിപ്പോർട്ട്.

Related Articles

Back to top button