KeralaLatest

ഇടുക്കിയുടെ പ്രഥമ ഇടയന്റെ ശവസംസ്കാര ശുശ്രൂഷകൾ മെയ് 5 ന് നടക്കും.

“Manju”

ജയപ്രകാശ്

ഇടുക്കി രൂപതയുടെ പ്രഥമ ഇടയൻ മാർ.മാത്യു ആനിക്കുഴിക്കാട്ടിൽന്റെ സംസ്കാര ശുശ്രൂഷകൾ മെയ് 5 ന് ഉച്ചകഴിഞ്ഞ് 2.30 ന് വാഴത്തോപ്പ് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടക്കും.സർക്കാർ നിർദേശിക്കുന്ന ലോക്ക് ഡൗൺ നിയമങ്ങൾക്കനുസൃതമായിരിക്കും സംസ്കാര ശുശ്രൂഷകൾ എന്ന് ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ അറിയിച്ചു.
മേയ് 4ന് രാവിലേ 8.30 മുതൽ 9.30 വരെ മൂവാറ്റുപുഴ നിർമ്മല ഹോസ്പിറ്റലിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വയ്ക്കും ,തുടർന്ന് 9.30 ന് മാത്യൂ ആനിക്കുഴികാട്ടിലിൻ്റെ സ്വദേശമായ കുഞ്ചിത്തണ്ണിയിലേക്ക് കൊണ്ടു പോകും. 1 മണി മുതൽ 4 മണി വരെ കുഞ്ചിത്തണ്ണിയിലേ ആ നിക്കുഴിക്കാട്ടിൽ തറവാട്ട് വീട്ടിൽ പൊതുദർശനം അനുവദിക്കും. തുടർന്ന് 6 മണിക്ക് വാഴത്തോപ്പ് കത്തീഡ്രൽ കൊണ്ടുവരുന്ന ഭൗതികശരീരം പിറ്റേന്ന് 2.30 വരെ പൊതുദർശനത്തിന് വയ്ക്കും. 2.30 ന് അന്ത്യകർമ്മങ്ങൾ ആരംഭിക്കും. സീറോ മലബാർ സഭ തലവൻ മാർ.ജോർജ് ആലഞ്ചേരി മുഖ്യകാർമികനായിരിക്കും, കേരളത്തിലേ വിവിധ രൂപതകളിലേ മെത്രാൻ മാർ സംബന്ധിക്കും

Related Articles

Leave a Reply

Back to top button