
പി. വി.എസ്
മലപ്പുറം: ലോക്ഡൗൺ കാലവും അടച്ചിടലിന്റെ ബോറടിയും മാറ്റാൻ കമിതാക്കളെത്തിച്ചേർന്നത് എടപ്പാൾ സി.എച്ച്.എസി പരസരത്ത്. കൊറോണക്കാലത്തിന്റെ പ്രണയസല്ലാപങ്ങൾക്ക് വീട്ടമ്മയായ യുവതിയെത്തിയത് ബൈക്കിൽ .യുവാവ് സ്കൂട്ടറിലുമായി വന്നു .ഉച്ചയ്ക്ക് രണ്ട് മുതൽ യുവാവും യുവതിയും തമ്മിൽ ആശുപത്രി വരാന്തയിലും പരിസരത്തുമായി സംസാരിച്ചിരുന്നു .വൈകിട്ട് 5.30ന് ജീവനക്കാർ വീട്ടിലേക്ക് പോകാനായി ഇറങ്ങുമ്പോഴും ഇവർ മടങ്ങിയിരുന്നില്ല .ജീവനക്കാർ ചോദിച്ചപ്പോൾ വ്യക്തമായി മറുപടി ലഭിച്ചില്ല .സ്ഥലത്തുണ്ടായിരുന്ന ഹെൽത്ത് ഇൻസ്പെക്ടർ എൻ.അബ്ദുൽ ജലീലിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരെത്തി ചോദ്യം ചെയ്തപ്പോഴേക്കും യുവാവ് സ്ഥലം വിട്ടു .പിന്നാലെ യുവതിയും പറന്നു .അൽപസമയം കഴിഞ്ഞ് യുവാവ് തിരികെ വന്ന് ആരോഗ്യ പ്രവർത്തകരോട് തട്ടിക്കയറി .തങ്ങൾ ഇവിടെയിരിക്കുന്നതിൽ നിങ്ങൾക്കെന്താണ് പ്രശ്നമെന്നായിരുന്നു യുവാവിന്റെ ചോദ്യം .എന്തിനാണിവിടെ വന്നതെന്ന ചോദ്യത്തിന് യുവാവിന് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. വിലാസം ചേദിച്ചെങ്കിലും നൽകിയില്ല .ഏറെ നേരം യുവാവ് വാക്കുതർക്കത്തിലേർപ്പെട്ടു .ഒടുവിൽ ആരോഗ്യ പ്രവർത്തകർ പൊലീസിന് വിവരം നൽകിയതോടെ യുവാവ് പറ പറന്നു .അന്വേഷണത്തിൽ കാമുകൻ പെരുമ്പറമ്പ് സ്വദേശിയാണെന്ന് വ്യക്തമായിട്ടുണ്ട് .ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ