KeralaLatest

ജി 20 ഉച്ചകോടിക്ക് ചൊവ്വാഴ്ച തുടക്കം

“Manju”

 

ബാലി: ജി 20 ഉച്ചകോടിക്ക് ഇന്തോനേഷ്യയിലെ ബാലിയില്‍ ചൊവ്വാഴ്ച തുടക്കമാകും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങി ലോകനേതാക്കള്‍ സംബന്ധിക്കുന്നു.

ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കിയ, ആസ്ട്രേലിയ, സൗദി, യു.എസ്, അര്‍ജന്റീന, ബ്രസീല്‍, മെക്സികോ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യു.കെ, ചൈന, ഇന്തോനേഷ്യ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂനിയനുമാണ് ജി 20 കൂട്ടായ്മയിലുള്ളത്. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഉച്ചകോടിയില്‍ സംബന്ധിക്കില്ല എന്നാണ് റിപ്പോര്‍ട്ട്അതിനിടെ പുടിന് പകരമെത്തിയ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ബാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്തകള്‍ റഷ്യന്‍ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു.

ഉച്ചകോടിക്ക് അനുബന്ധമായി നടക്കുന്ന രാഷ്ട്രനേതാക്കളുടെ ചര്‍ച്ചയാണ് ഉറ്റുനോക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇറ്റലിയിലെ റോമിലാണ് ഉച്ചകോടി നടത്തിയത്. ഇത്തവണത്തെ ഉച്ചകോടിക്കുശേഷം ഇന്ത്യയാണ് ജി 20 കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം വഹിക്കുക. അടുത്ത വര്‍ഷം ഉച്ചകോടി ഇന്ത്യയില്‍ നടക്കും.

 

Related Articles

Back to top button