
ബിനു കല്ലാർ
ഇടുക്കി: ഇടുക്കിയിൽ 23 കാരന് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം നിലമ്പൂരിൽ നിന്നാണ് യുവാവിന് രോഗം സ്ഥിരീകരിച്ചത്. യുവാവ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കളക്ഷൻ ഏജൻറായി ജോലി ചെയ്യുകയായിരുന്നു. ഇതോടെ ഇയാൾ ജോലി ചെയ്തിരുന്ന നിലമ്പൂർ ചന്തക്കുന്ന് ഇസാഫ് മൈക്രാ ഫിനാൻസ് ശാഖയിലെ 9 ജീവനക്കാരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
അതേസമയം ഇടുക്കി ജില്ലയിലെ സ്ഥിതി നിലവിൽ ആശങ്ക ജനകമാണെന്ന് ഡീൻ കുര്യാക്കോസ് എം പി പറഞ്ഞു. ജില്ലയിലെ പരിശോധന ഫലം അന്ന് തന്നെ കിട്ടാൻ നടപടി വേണമെന്നും, പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും ഡീൻ കുരിയാക്കോസ് ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയാണ് ഇടുക്കി ജില്ലയിൽ ഏര്‍പ്പെടുത്തിയിട്ടുള്ളത്