
ഹരികൃഷ്ണൻ ജി
കോവിഡ് പോരാട്ടത്തിന് കരുത്തേകാന്‍ അമൃതവിശ്വവിദ്യാലയം വെന്റിലേറ്റര്‍ വികസിപ്പിച്ചു. അമൃതപുരി ക്യാംപസിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് വിഭാഗമാണ് കുറഞ്ഞ ചെലവില്‍ വെന്റിലേറ്റര്‍ മാതൃക രൂപപ്പെടുത്തിയത്. അമൃത വെന്റിലേറ്റര്‍ എന്ന് പേരിട്ട ഉപകരണത്തിന് പതിനായിരം രൂപയില്‍ താഴെയാണ് ചെലവ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ വന്‍തോതില്‍ നിര്‍മിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ അറിയിച്ചു.