IndiaInternationalLatest

ക്രിസ്തുമസ് അവധി; അബദ്ധം പിണഞ്ഞ് മമത

“Manju”

കൊല്‍ക്കത്ത: ക്രിസ്മസ് അവധിക്കാലത്തെക്കുറിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ പ്രസ്താവന വ്യാജമെന്ന് റിപ്പോര്‍ട്ടുകള്‍. ബിജെപിയെ മത വിദ്വേഷികളെന്ന് ആരോപിച്ച്‌ മമത നടത്തിയ പ്രസ്താവന അടിസ്ഥാനരഹിതമെന്ന് തെളിവുസഹിതം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. മമതയുടെ വിവാദ പ്രസ്താവന ഇങ്ങനെ:

യേശുക്രിസ്തുവിന്റെ ജന്മദിനം ദേശീയ അവധി അല്ലാത്തത് എന്തുകൊണ്ടാണ്? യേശു ചെയ്ത തെറ്റെന്ത്? എന്തുകൊണ്ടാണ് ബിജെപി സര്‍ക്കാര്‍ ഇതു പിന്‍വലിച്ചത്? എല്ലാവര്‍ക്കും മതവികാരങ്ങളുണ്ട്. ക്രിസ്ത്യാനികള്‍ എന്ത് ദോഷം ചെയ്തു? ഇന്ത്യയില്‍ മതേതരത്വം ഉണ്ടോ? ഒരു മത വിദ്വേഷ രാഷ്ട്രീയമാണ് ബിജെപി നടത്തുന്നത്. ഇതില്‍ ഞാന്‍ ഖേദിക്കുന്നു.’- മമത പറഞ്ഞതായി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ക്രിസ്തുമസിന് ഇപ്പോഴും ദേശീയ അവധിയുണ്ടെന്ന് സോഷ്യല്‍ മീഡിയ ഓര്‍മിപ്പിക്കുന്നു. അവധി പ്രമാണിച്ച്‌ ബാങ്ക്, സ്കൂള്‍, കോളെജ് തുടങ്ങിയ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും അന്ന് അവധിയാണ്. എന്നാല്‍, വസ്തുത ഇതാണെന്നിരിക്കേ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ ഒരു വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ ഞെട്ടിയിരിക്കുകയാണ് രാജ്യം.

Related Articles

Back to top button