KeralaLatest

ഇഫ്താർ നൽകുന്നത് മാനവീകതയുടെ സന്ദേശം – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”
ഭാരതീയം ട്രസ്റ്റിന്റെ ഇഫ്താർ സംഗമത്തിൽ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി സംസാരിക്കുന്നു. മന്ത്രി ആന്റണി രാജു, മുൻ കേന്ദ്രമന്ത്രി ഒ.രാജഗോപാൽ, കരമന ജയന്‍ തുടങ്ങിയവർ വേദിയിൽ

തിരുവനന്തപുരം : ഇഫ്താർ വിരുന്ന് നല്കുന്നത് ഔപചാരികതകൾക്കപ്പുറം സാഹോദര്യത്തിന്റെയും മാനവീകതയുടെയും സന്ദേശമെന്ന് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ജാതി മത ചിന്തകൾക്കതീതമായി എല്ലാവരിലും ദൈവീകമായ ഒരനുഭവം ഇത്തരത്തിലുള്ള കൂട്ടായ്മകൾ പ്രദാനം ചെയ്യുന്നു. ഭാരതീയം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നന്ദാവനം മുസ്ലീം അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ സംഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്വാമി. എല്ലാവിഭാഗം ജനങ്ങളേയും ഈ കൂട്ടായ്മയിൽ പങ്കാളികളാക്കിയതിനും വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് സൗകര്യം ഒരുക്കിയതിനും സ്വാമി സംഘാടകരെ അഭിനന്ദിച്ചു.

Related Articles

Back to top button