KeralaLatest

വീട്ടുമുറ്റത്തൊരു ഏറുമാടം; വൈറലായി മാനത്തെ കൂടാരം

“Manju”

ഹരികൃഷ്ണൻ ജി

കലവൂർ: ദുരിതകാലത്ത് ഒരുപാട് കൗതുകക്കാഴ്ചകൾ മുന്നിലെത്താറുണ്ട്. കൊറോണയും ലോക്ഡൗണും ദുരിതങ്ങളുമൊക്കെയായപ്പോഴും കൗതുകക്കാഴ്ചയ്ക്ക് കുറവൊന്നുമില്ല. ലോകം മുഴുവൻ മഹാമാരിയെ ചെറുക്കാൻ വീടുകളിൽ ഒതുങ്ങിയപ്പോൾ, വീടിനുള്ളിൽ ഒതുങ്ങിക്കൊണ്ട് തന്നെ കാഴ്ചക്കാർക്ക് കൗതുകവിരുന്നൊരുക്കുകയാണ് ആലപ്പുഴ കലവൂരിലെ കുട്ടിക്കൂട്ടം.  ലോക്ഡൗൺ വിരസത മാറ്റുന്നതിനൊപ്പം സാമൂഹിക അകലം പാലിക്കുക എന്ന ആശയം കൂടി മുന്നിൽകണ്ട് ഏറുമാടം ഒരുക്കിയിരിക്കുകയാണ് നാൽവർസംഘം. പിജി വിദ്യാർത്ഥിയായ അരവിന്ദ് ഇതിനുമുൻപും ഇതുപോലെ ഏറുമാടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ അവയൊക്കെ വിദ്യാർത്ഥികളായ തന്‍റെ അനിയത്തിമാർക്ക്് കളിക്കാൻ വേണ്ടിയാണെന്ന് മാത്രം. ഇത്തവണ ലോക്ഡൗണിൽ ലോക്ക് ആയിപ്പോയതിനാൽ  അനിയത്തിമാർക്ക് വേണ്ടി കുറച്ച് ഭംഗിയുള്ളതും വലിപ്പമുള്ളതുമായ ഏറുമാടമാണ് അരവിന്ദ് നിർമിച്ചത്. അരവിന്ദന്‍റെ ഈ മാനത്തെ കൂടാരമാണിപ്പോൾ നാട്ടിൽ സംസാരം.  വെറും നാല് ദിവസം കൊണ്ടാണ് മുളയും ഓലയും ഉപയോഗിച്ച് ഏഴടി നീളവും നാലടി വീതിയുമുള്ള ഏറുമാടമുണ്ടാക്കിയത്. വീട്ടുമുറ്റത്ത് മരത്തിന്‍റെ മുകളിൽ പണിത ഏറുമാടത്തിൽ എത്താനായി മുളയിൽ തീർത്ത ഏണിയും ഉണ്ട്. മെടഞ്ഞ ഓലയിലാണ് മേൽക്കൂര തീർത്തിരിക്കുന്നത്.  അരവിന്ദും അനിയത്തിമാരായ അമേയ അക്ഷയ അയൽവാസിയും സുഹൃത്തുമായ അഗ്നിവേശും ചേർന്നാണ് ഇതിന്‍റെ നിർമാണം. വീട്ടുമുറ്റത്ത് നിൽക്കുന്ന മഹാഗണി മരത്തിലാണ് ഏറുമാടം നിർമിച്ചത്. അടുത്തടുത്തായുള്ള നാല് മരങ്ങൾ ബന്ധിപ്പിച്ചാണ് നിർമാണം. വീട്ടിൽ തന്നെയുള്ള മുള വെട്ടി പിന്നാലെ അടിവശം കെട്ടിയതിനുശേഷം ഇവിടെ കപ്പികെട്ടിയാണ് താഴെനിന്ന് ഓലയും മുളയും മുകളിലേക്ക് കൊണ്ട് വന്നാണ് പണി പൂർത്തീകരിച്ചത്. ഇപ്പോൾ ഊണും ഉറക്കവും എല്ലാം ഏറുമാടത്തിൽ തന്നെയാക്കി ഈ കുട്ടിക്കൂട്ടം. നാട്ടിലെ കൗതുകക്കാഴ്ച കാണാൻ ദിവസേന നിരവധി പേരാണ് സമൂഹിക അകലം പാലിച്ചുകൊണ്ടുതന്നെ എത്തുന്നത്.

Related Articles

Leave a Reply

Back to top button