Thiruvananthapuram

വടക്കേക്കോണം കോളനിയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് അംബേദ്കർ ഗ്രാമം പദ്ധതി

“Manju”

ജ്യോതിനാഥ് കെ പി

ആനാട് ഗ്രാമപഞ്ചായത്തിലെ കല്ലിയോട് (വാർഡ് നമ്പർ.3) വാർഡിലെ വടക്കേക്കോണം കോളനിയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരം 50 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചു.
അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാ നിർമ്മിതി കേന്ദ്രമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. കമ്മ്യൂണിറ്റി ഹാൾ നിർമ്മാണം, കിണർ നവീകരണം, പ്ലാസ്റ്റിക് സെപ്റ്റിക് ടാങ്ക് സ്ഥാപിക്കൽ, ചുറ്റുമതിൽ നിർമ്മാണം, കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കൽ തുടങ്ങിയവയാണ് ഈ പദ്ധതി പ്രകാരം നിർമ്മിക്കുക. അഡ്വ.ഡി.കെ മുരളി.എം.എൽ.എ അറിയിച്ചു.

Related Articles

Back to top button