LatestThiruvananthapuram

തിരുവനന്തപുരം ജനറൽ ആശുപത്രി ഇനി സൂപ്പർ സ്പെഷ്യൽറ്റി

“Manju”

തിരുവനന്തപുരം ; ജനറൽ ആശുപത്രിയെ സൂപ്പർ സ്പെഷൽറ്റിയാക്കി മാറ്റുന്ന വൻകിട പദ്ധതിക്ക് സർക്കാർ അംഗീകാരം. 207 കോടി ചെലവിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. പദ്ധതിക്ക് സർക്കാരിന്റെ ഭരണാനുമതിയായി. അതിനൂതന സംവിധാനങ്ങളോടെയുള്ള ട്രോമകെയർ യൂണിറ്റ്, 21 കിടക്കകകളുള്ള ഡയാലിസിസ് യൂണിറ്റ്, 240 കിടക്കകൾ ഉള്ള കിടത്തി ചികിത്സ കേന്ദ്രം, സൂപ്പർ സ്പെഷൽറ്റി ഒപി, മൾട്ടി ഐസിയു, ശസ്ത്രക്രിയ തിയറ്ററുകൾ എന്നിവ ഉൾക്കൊള്ളുന്ന സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയാണ് വിഭാവനം ചെയ്യുന്നത്.

പദ്ധതിയുടെ ഭാഗമായി പുതിയ ബിൽഡിങ് കോംപ്ലക്സുകൾ പണിയും. ട്രോമകെയർ , ഒപി എന്ന വരുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ അത്യാഹിത വിഭാഗം, നിരീക്ഷണ കിടക്കകൾ, എമർജൻസി ഓപ്പറേഷൻ തിയറ്റർ എന്നിവയുണ്ടാകും. റിക്കവറി ഒപി റജിസ്ട്രേഷൻ‍, റേഡിയോളജി, ഫാർമസി, ഓർത്തോപീഡിക്, ഫാസ്റ്റ് ട്രാക്ക് ഒപി സംവിധാനം എന്നിവയും ഗ്രൗണ്ട് ഫ്ലോറിൽ ഉണ്ടാകും.

ഒന്നാം നിലയിൽ മൾട്ടി സ്പെഷ്യൽറ്റി ഐസിയു, സ്റ്റെപ്പ് ഡൗൺ ഐസിയു,ട്രോമവാർഡുകൾ, സെമിനാർ മുറികൾ, ഡ്യൂട്ടി ഡോക്ടർമാരുടെ മുറി, സ്പെഷ്യൽറ്റി, സൂപ്പർ സ്പെഷ്യൽറ്റി ഒപികൾ, ഈ ഹെൽത്ത്, ഭൂമിക സേവനങ്ങളും ഉണ്ടാകും. രണ്ടാം നിലയിൽ ക്ലിനിക്കൽ ലബോറട്ടറി, ബ്ലഡ് ബാങ്ക്, സൂപ്പർ സ്പെഷ്യൽറ്റി ഒപി എന്നിവയും മൂന്നാം നിലയിൽ ഡെന്റൽ വിഭാഗം, കഫെറ്റീരിയ തുടങ്ങിയവയും ഒരുക്കും. സർവീസ് ബിൽഡിങ്ങിലായി ഒരുങ്ങുന്ന രണ്ടാം കോംപ്ലക്സിൽ സബ് സ്റ്റേഷൻ, വൈദ്യുതി റൂം, എയർകണ്ടിഷനിങ് സർവീസ് റൂം, കേന്ദ്രീകൃത മെഡിക്കൽ ഗ്യാസ് സംവിധാനം, ഫയർ ഫിറ്റിങ്ങ് സംവിധാനം, എൻജിനീയറിങ് വിഭാഗം എന്നിവയുണ്ടാകും.

നേരത്തെ 137.28 കോടി ചെലവിൽ നിർമാണം പൂർത്തിയാക്കാൻ ഉദ്ദേശിച്ച പദ്ധതിയിൽ പുതിയ നവീകരണ പ്രവർത്തനങ്ങൾക്ക് കൂടി പണം അനുവദിച്ചാണ് 207 കോടിയുടെ അനുമതി നൽകിയത്. ആശുപത്രിയിലെ നിലവിലെ കെട്ടിടങ്ങളിൽ ചിലത് പൊളിച്ച് മാറ്റിയാകും നിർമാണം ആരംഭിക്കുക. ഇതിനു മുന്നോടിയായി ഇവിടെ പ്രവർത്തിക്കുന്ന ആശുപത്രി സംവിധാനങ്ങളും വിഭാഗങ്ങളും അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button