InternationalLatest

ലോകത്താകെ കോവിഡ് മരണം 227247

“Manju”

ഹരീഷ് റാം

ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 227247 ആയി. 3189017 പേർക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്.

ഇന്ത്യയിൽ 33050 പേർക്കാണ് രോഗം ബാധിച്ചത്.1074 പേർ മരിക്കുകയും 8325 പേർക്ക് രോഗം ഭേദമാവുകയും ചെയ്തു.

അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം വീണ്ടും ഉയര്‍ന്നതായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,502 പേര്‍ക്കാണ് വൈറസ് ബാധയില്‍ ജീവന്‍ നഷ്ടമായത്. രാജ്യത്താകെ 61,656 പേര്‍ കോവിഡ് ബാധിച്ച് മരിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

1,064,194 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ബുധനാഴ്ച മാത്രം 28,429 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 18,671 പേരുടെ നില ഗുരുതരമോ അതീവ ഗുരുതരമോ ആണ്. 147,411 പേര്‍ സുഖംപ്രാപിച്ചു.

ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 23,474. ന്യൂജെഴ്‌സി-6,770, മസാച്ചുസെറ്റ്‌സ്-3,405, ഇല്ലിനോയിസ്-2,215, കാലിഫോണിയ-1,939, പെന്‍സില്‍വാനിയ-2,354, മിഷിഗന്‍-3,670, ഫ്‌ലോറിഡ-1,218, ലൂസിയാന-1,845 എന്നിവയാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങള്‍.

ബ്രിട്ടനിൽ 24 മണിക്കൂറിനുള്ളിൽ 795 പേരാണ് മരിച്ചത്. വൈറസ് ഏറെ നാശം വിതച്ച സ്പെയിൻ, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ബുധനാഴ്ച മരണനിരക്ക് 500 താഴെയായി കുറഞ്ഞു.

സ്പെയിനിൽ 1.32 ലക്ഷം രോഗികൾ രോഗമുക്തരായി. യു എസിലും ജർമനിയിലും ചികിത്സയിലിരുന്ന 1.20 ലക്ഷം ആളുകൾക്ക് രോഗം ഭേദമായി.

Related Articles

Leave a Reply

Back to top button