Kerala

മാലിന്യമില്ലാതെ തെളിനീരിൽ തിളങ്ങി ജലാശയങ്ങൾ

“Manju”

പി. വി.എസ്,

മലപ്പുറം :ആളുകൾ കൊറോണയുടെ പശ്ചാത്തലത്തിൽ പുറത്തിറങ്ങാതായതോടെ ജലാശയങ്ങളിലെ മാലിന്യത്തിന്റെ തോത് ഗണ്യമായി കുറഞ്ഞ് ശുദ്ധമായി തുടങ്ങി .കഴിഞ്ഞ വേനലിൽ വരെ വെള്ളം കുറയുമ്പോൾ മിക്ക ജലാശയങ്ങളും മലിനമായിരുന്നു .ജലാശയങ്ങളിൽ പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും വലിച്ചെറിയുന്നതിലെ കുറവാണ് കുളങ്ങളുടെയും നദികളുടെയും രക്ഷയ്ക്ക് കാരണമായത് .നഗരങ്ങളിലെ നദികളുൾപ്പെടെയുള്ള ജലാശയങ്ങളിൽ വിവിധ സ്ഥാപനങ്ങളിൽനിന്നുള്ള മാലിന്യങ്ങൾ ഒഴുക്കിവിടുന്നതിൽ നിയന്ത്രണം വന്നതും ആളുകൾ കുളിക്കാനായി കുളങ്ങളിലേക്ക് സോപ്പും എണ്ണയും മറ്റുമായി എത്താതിരിക്കുന്നതും നദികളുടെ മോചനത്തിന് വഴിയൊരുക്കി .കടലിലും ജനത്തിരക്കേറിയ ബീച്ചുകളിലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളിൽ നിന്ന് കരകയറിയിക്കുകയാണ് .കൊറോണക്കാലം ജലത്തിൽ വസിക്കുന്ന ജീവജാലങ്ങൾക്കും അനുഗ്രഹമായി .

Related Articles

Leave a Reply

Back to top button