Kerala

സസ്യങ്ങളിൽ നിന്ന് COVID 19 ന് മരുന്ന് കണ്ടെത്താനാകുമോ?;കേരളം.

“Manju”

 

ഹർഷദ്ലാൽ

തിരുവനന്തപുരം: കോവിഡിന് മരുന്ന് കണ്ടെത്താനുള്ള പരീക്ഷണങ്ങളിൽ നിർണായക ചുവടുവെപ്പുമായി കേരളം. സസ്യങ്ങളിൽ നിന്ന് കോവിഡിന് മരുന്ന് കണ്ടെത്താനാകുമോ എന്ന പരീക്ഷണത്തിന് തിരുവനന്തപുരം പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡന് കേന്ദ്ര അനുമതി. ആന്റി വൈറൽ വേർതിരിച്ചെടുക്കാൻ കഴിയുന്ന മൂന്ന് സസ്യങ്ങളിലാകും പരീക്ഷണം നടത്തുക.

ആശ്രയം പാരമ്പര്യ അറിവുകൾ

കേരളത്തിലെ സസ്യങ്ങളിൽ നിന്ന് വൈറസിനെ പ്രതിരോധിക്കാൻ കഴിയുന്ന ആന്റി വൈറൽ വേർതിരിച്ചെടുക്കാനുള്ള പരീക്ഷണം നാല് വർഷം മുൻപ് പാലോട് ബൊട്ടാണിക്കൽ ഗാർഡൻ ആരംഭിച്ചിരുന്നു. 23 സസ്യങ്ങളിൽ 3 എണ്ണത്തിൽ നിന്ന് വിജയകരമായി ആന്റിവൈറൽ വേർതിരിച്ചെടുക്കുകയും ചെയ്തു.

ഇത് ഡെങ്കു പനിയ്ക്കും, ചിക്കുൻഗുനിയയ്ക്കും മരുന്നായി വികസിപ്പിക്കാനുള്ള ആദ്യഘട്ടവും വിജയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോവിഡ് പടർന്ന് പിടിച്ചത്. കണ്ടെത്തിയ മൂന്ന് സസ്യങ്ങളിൽ നിന്നും കോവിഡ് ചിക്തസയ്ക്ക് ഫലപ്രദമായ ആന്റിവൈറൽ മരുന്ന് കണ്ടെത്താനാകുമോ എന്ന ആശയംവിശദമായ പ്രോജക്ട് ആയി സംസ്ഥാനസർക്കാരിന് സമർപ്പിച്ചു. തുടർ പരീക്ഷണങ്ങൾക്ക് കഴിഞ്ഞ ദിവസം ഐസിഎംആർ അംഗീകാരം നൽകിയതായി ആരോഗ്യസെക്രട്ടറി രാജൻ ഗോബ്രഗഡെ അറിയിച്ചു.

പരീക്ഷണങ്ങൾക്കുള്ള അനുമതി മാത്രമാണ് ലഭിച്ചത്. ആറ് ഘട്ടങ്ങളിലായുള്ള പരീക്ഷണമാണ് ലക്ഷ്യമിടുന്നത്. ഇതിൽ ആദ്യ 5 ഘട്ട പരീക്ഷണങ്ങളും പാലോട് കേന്ദ്രത്തിൽ തന്നെയാണ് നടത്തേണ്ടത്. അവസാനഘട്ട പരീക്ഷണം ഐസിഎംആർ കൂടി അംഗീകരിച്ച് നാഷ്ണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വേണം നടത്താൻ.

ആദ്യ അഞ്ച് ഘട്ടവും പരമാവധി മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പാലോ‍ട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ഡയറക്ടർ ഡോക്ടർ ആർ പ്രകാശ് കുമാർ പറഞ്ഞു. പരീക്ഷണം നടക്കുന്നതിനാൽ സസ്യങ്ങളുടെ പേര് ഇപ്പോൾ പുറത്ത് വിടാനാകില്ലെന്നും ഡയറക്ടർ അറിയിച്ചു.

 

Related Articles

Leave a Reply

Back to top button