KeralaLatest

കോപ് വേദിയില്‍ ഇസ്രയേലിനെതിരെ പ്രതിഷേധം

“Manju”

 

ദുബായ് : ഗാസയിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് ദുബായില്‍ നടക്കുന്ന ഐക്യരാഷ്‌ട്ര സഭയുടെ ( യു.എൻ ) ‘ കോപ് 28′ കാലാവസ്ഥാ ഉച്ചകോടി വേദിയില്‍ പ്രതിഷേധം.

ഗാസയില്‍ അടിയന്തര വെടിനിറുത്തല്‍ വേണമെന്ന് നൂറുകണക്കിന് ആക്ടിവിസ്റ്റുകള്‍ ആവശ്യപ്പെട്ടു. യു.എന്നിന്റെ മേല്‍നോട്ടത്തിലുള്ള ബ്ലൂ സോണ്‍ മേഖലയില്‍ നടന്ന പ്രതിഷേധത്തില്‍ പാലസ്തീനിയൻ പതാകകള്‍ ഉപയോഗിക്കുന്നതിനും ചില മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

അതിനിടെ, യു..ഇയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന കോപ് 28 ഉച്ചകോടിയുടെ പ്രസിഡന്റ് സുല്‍ത്താൻ അല്‍ ജാബര്‍ ഫോസില്‍ ഇന്ധനങ്ങളെക്കുറിച്ച്‌ നടത്തിയ പ്രസ്താവന വിവാദമായി. ഫോസില്‍ ഇന്ധനങ്ങള്‍ നിറുത്തലാക്കുന്നതിലൂടെ ആഗോള കാലാവസ്ഥാ ലക്ഷ്യങ്ങള്‍ കൈവരിക്കാനുമെന്നതിന് ശാസ്ത്രീയ തെളിവില്ലെന്നാണ് അല്‍ ജാബര്‍ പറഞ്ഞത്. രാജ്യത്തെ എണ്ണ കമ്ബനിയായ അഡ്നോക്കിന്റെ തലവൻ കൂടിയാണ് അല്‍ ജാബര്‍. ഫോസില്‍ ഇന്ധനങ്ങള്‍ ഘട്ടംഘട്ടമായി അവസാനിപ്പിക്കുന്നത് അനിവാര്യമാണെന്ന് അല്‍ ജാബര്‍ വിശദീകരിച്ചിരുന്നു. നവംബര്‍ 30ന് തുടങ്ങിയ ഉച്ചകോടി ഈ മാസം 12 നാണ് അവസാനിക്കുക.

Related Articles

Back to top button