KeralaLatest

കൊറോണയിൽ അതിജീവനവുമായി ‘കോവിഡ് ‘

“Manju”

പി.വി.എസ്

മലപ്പുറം :മലപ്പുറം സിവിൽ സ്‌റ്റേഷൻ വളപ്പിൽ ലോക്ഡൗൺ കാലത്ത് രണ്ടാഴ്ച മുമ്പ് കണ്ട ദയനീയ കാഴ്ചയാണ് ചിത്രത്തിൽ ആദ്യത്തേത് .തൊണ്ടി വാഹനങ്ങൾക്കിടയിൽ ദിവസങ്ങളോളം കുടുങ്ങിക്കിടന്ന തെരുവുനായയെ ആരോഗ്യ വകുപ്പിലെ ട്രാൻസ്പോർട്ട് സെക്‌ഷനിലെ ജീവനക്കാർ രക്ഷിക്കുകയായിരുന്നു .കാലിനു പരുക്കേറ്റ് പട്ടിണിക്കോലമായിരുന്ന നായയെ ജീവനക്കാർ മൃഗാശുപതിയിലേക്കെത്തിച്ച് മരുന്നു വച്ച് കെട്ടി .തുടർന്ന് നായയുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമമായിരുന്നു .കഴിഞ്ഞ ദിവസം തെരുവു നായ സ്വയം എഴുന്നേറ്റ് ഭക്ഷണം കഴിച്ചു തുടങ്ങി .കോവിഡ് കാലത്തിന്റെ ഈ കരുതലിന്റെ ഓർമയ്ക്ക് ജീവനക്കാർ ഈ നായയക്ക് സ്നേഹപൂർവം ‘കോവിഡ് ‘ എന്ന പേരും നൽകി.

Related Articles

Leave a Reply

Back to top button