KeralaLatest

ന്യൂക്ലിയര്‍ ഫ്യൂഷന്‍ പരീക്ഷണത്തില്‍ 
വിജയം

“Manju”

വാഷിങ്ടണ്‍ മലിനീകരണം കുറവുള്ള ഊര്‍ജ സ്രോതസുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള പരീക്ഷണത്തില്‍ ഒരു ഘട്ടം കൂടി പിന്നിട്ട് കലിഫോര്‍ണിയ ലോറൻസ് ലിവര്‍മോര്‍ നാഷണല്‍ ലബോറട്ടറി.
ന്യൂക്ലിയര്‍ ഫ്യൂഷൻ വഴിയുള്ള പരീക്ഷണത്തില്‍ കഴിഞ്ഞ ഡിസംബറില്‍ ലഭിച്ചതിനേക്കാള്‍ ഊര്‍ജം ലഭ്യമായതായി ലാബ് അറിയിച്ചു. യൂറോപ്യൻ യൂണിയൻ, ചൈന, റഷ്യ, യുഎസ്, ഇന്ത്യ, ജപ്പാൻ, കൊറിയ തുടങ്ങിയവ സഹകരിച്ചുള്ള പരീക്ഷണമാണ് നടത്തിയത്.
സൂര്യനടക്കമുള്ള നക്ഷത്രങ്ങള്‍ക്കുള്ളില്‍ നടക്കുന്നതുപോലെയുള്ള ഊര്‍ജോല്‍പ്പാദനം ഭൂമിയില്‍ സാധ്യമാകുമോ എന്നതാണ് പരീക്ഷണം. രണ്ടോ അതില്‍ കൂടുതലോ അണുകേന്ദ്രങ്ങള്‍ (ന്യൂക്ലിയസുകള്‍) സംയോജിപ്പിച്ച്‌ വ്യത്യസ്ത അണുകേന്ദ്രങ്ങളും ഉപഅണുകണങ്ങളും രൂപപ്പെടുന്ന പ്രതിപ്രവര്‍ത്തനമാണ് ന്യൂക്ലിയര്‍ ഫ്യൂഷൻ. ഇത്രയും വലിയ ആണവ പ്രവര്‍ത്തനത്തെ നിയന്ത്രിച്ച്‌ വരുതിയിലാക്കി ആവശ്യമായ തോതില്‍ ഊര്‍ജം ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.

Related Articles

Back to top button