IndiaKeralaLatestThiruvananthapuram

വായ്പകള്‍ മുടങ്ങിയവര്‍ക്ക് ആശ്വാസവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

“Manju”

സിന്ധുമോള്‍ ആര്‍​

കോവിഡ് കാലത്ത് ഭവന, വിദ്യാഭ്യാസം, വാഹന, വ്യക്തിഗത വായ്പകള്‍ മുടങ്ങിയവര്‍ക്ക് ആശ്വാസവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ നേതൃത്വത്തിലുള്ള ബാങ്കുകള്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അംഗീകരിച്ച വായ്പ പുനഃക്രമീകരണ നയപ്രകാരമുള്ള പദ്ധതി അനുസരിച്ച്‌ വായ്പകള്‍ക്കു രണ്ടു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ് എസ്ബിഐ. ഈ കാലയളവില്‍ ഇഎംഐ അടയ്‌ക്കേണ്ടതില്ല. എന്നാല്‍ പലിശ ഈടാക്കും. 0.35 ശതമാനം വാര്‍ഷിക അധിക പലിശയും ഉണ്ടാകും.
കോവിഡിന്റെ പശ്ചാത്തലത്തില്‍ റീട്ടെയില്‍ വായ്പക്കാര്‍ക്കായി വായ്പ പുനക്രമീകരണ പദ്ധതി പ്രഖ്യാപിക്കുന്ന ആദ്യ ബാങ്കാണ് എസ്ബിഐ. സമാനമായ പദ്ധതികള്‍ മറ്റു പൊതുമേഖലാ ബാങ്കുകള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിച്ചേക്കും.

Related Articles

Back to top button