KeralaLatest

പുല്ലമ്പാറ പഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം നിര്‍ത്തുന്നു

“Manju”

ജ്യോതിനാഥ്

 

പുല്ലമ്പാറ. : കഴിഞ്ഞ 37 ദിവസമായി പ്രവർത്തിച്ചുകൊണ്ടിരുന്ന കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം മെയ് 3-ാം തീയതി ഞായറാഴ്ച പ്രവർത്തനം അവസാനിപ്പിക്കും എന്ന് പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഹസീന ബി അറിയിച്ചു. പഞ്ചായത്തിലെ 15 വാർഡുകളിലായി അയ്യായിരത്തിലധികം പൊതിച്ചോർ വിതരണം ചെയ്തു. പഞ്ചായത്തിലുള്ള വിവിധ രാഷ്ട്രീയ പാർട്ടികൾ മതസംഘടനകൾ, വ്യക്തികൾ, യുവജന സംഘടനകൾ, കുടുംബശ്രീ യൂണിറ്റുകൾ ശ്രീഗോകുലം മെഡിക്കൽ കോളേജ് എന്നിവരുടെ നിസ്സീമമായ സഹകരണത്താലാണ് കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം വിജയിപ്പിക്കാൻ സാധിച്ചതെന്ന് പ്രസിഡണ്ട് അറിയിച്ചു. ജനകീയ ഹോട്ടലിനെ പ്രവർത്തനം ആറാംതീയതി ആരംഭിക്കും. അഗതികൾക്കും കിടപ്പ് രോഗികൾക്കുള്ള പൊതിച്ചോർ വിതരണം (പാഥേയം) തുടർന്നും ഉണ്ടായിരിക്കും.

Related Articles

Leave a Reply

Back to top button