KeralaLatest

മല്‍സ്യബന്ധനത്തിന് നിലവിലെ നിയന്ത്രണങ്ങള്‍ തുടരും

“Manju”

പ്രജീഷ് വള്ള്യായി

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കണ്ണൂർ ജില്ലയില്‍ മല്‍സ്യബന്ധനത്തിന് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ചെറു തോണികള്‍ ഉപയോഗിച്ചുള്ള മല്‍സ്യബന്ധനങ്ങള്‍ക്കുള്ള അനുമതി തുടരും. ബോട്ട് ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചുള്ള മല്‍സ്യബന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കണ്ണൂര്‍ റെഡ് സോണ്‍ പ്രദേശമായതിനാല്‍ നിലവിലെ നിയന്ത്രണം മറ്റൊരു അറിയിപ്പുണ്ടാവുന്നത് വരെ തുടരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കും.

Related Articles

Leave a Reply

Back to top button