IdukkiKeralaLatest

കുമളി ഗ്രാമപഞ്ചായത്തില്‍‌ 14-ാം‌ വാര്‍ഡില്‍ കര്‍ശന ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നതായി ജില്ലാ കളക്ടർ

“Manju”

ഇടുക്കി:രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി കുമളി ഗ്രാമപഞ്ചായത്തിലെ 14-ാം‌ വാര്‍ഡ് കണ്ടെയ്ൻമെന്‍റ് മേഖലയായി വിജ്ഞാപനം പുറപ്പെടുവിച്ചു. കണ്ടെയിൻമെന്‍റ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പ്രസ്തുത ഗ്രാമപഞ്ചായത്ത് വാര്‍ഡിൽ ചുവടെ ചേര്‍ക്കും പ്രകാരമുള്ള കര്‍ശന ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

കര്‍ശന ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ ചുവടെ

• പ്രസ്തുത ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ വളരെ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങുന്നത് കര്‍ശനമായി നിരോധിക്കുന്നു. പുറത്തിറങ്ങുന്ന സാഹചര്യമുണ്ടായാല്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കേണ്ടതും, സാമൂഹിക അകലം പാലിക്കേണ്ടതും, മറ്റ് വ്യക്തി സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണ്. മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.

• പ്രസ്തുത ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കും, പുറത്തേക്കും അവശ്യ സര്‍വ്വീസുകള്‍ക്കായി നിശ്ചിത റോഡുകളിലൂടെ മാത്രം ഗതാഗതം അനുവദിക്കുന്നതിനും ഇവയുടെ വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനും ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുള്ളതാണ്. മറ്റ് റോഡുകള്‍ പൂര്‍ണ്ണമായി അടച്ചിടേണ്ടതാണ്.

• അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പെടെയുള്ളവ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല.

• അവശ്യ വസ്തുക്കള്‍, ആവശ്യമുള്ളവരുടെ വീടുകളിലേക്ക് നേരിട്ട് എത്തിച്ച് നല്‍കുന്നതിനുള്ള നടപടികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെ സേവനം വിനിയോഗിച്ച്, നിര്‍വ്വഹിക്കുന്നതിന് ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുള്ളതാണ്.

• പ്രസ്തുത കണ്ടയിന്‍മെന്‍റ് മേഖലകളിലൂടെ അവശ്യ വസ്തുക്കളുമായി കടന്നു പോകുന്ന ചരക്ക് വാഹനങ്ങള്‍ക്ക് ഇളവ് അനുവദിച്ചിട്ടുള്ളതാണ്.

• മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ഇളവ് അനുവദിച്ചിട്ടുള്ളതാണ്.

• പ്രസ്തുത കണ്ടയിന്‍മെന്‍റ് മേഖലകളില്‍ നിന്നും പുറത്തേക്കോ, അകത്തേക്കോ യാത്ര
ചെയ്യുന്നവർക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.

• ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കുവാന്‍ പാടില്ല.

• സാമൂഹിക അടുക്കളകള്‍ക്ക് തുടര്‍ന്നും പ്രവര്‍ത്തിക്കാവുന്നതാണ്.

• പ്രസ്തുത കണ്ടയിന്‍മെന്‍റ് മേഖലകളില്‍ കൊവിഡ് – 19 മായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യം, പോലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണം, ഫയര്‍ & റസ്ക്യൂ, സിവില്‍ സപ്ലൈസ്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവയുടെ ഓഫീസുകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ജീവനക്കാരെ മാത്രം ഡ്യൂട്ടിക്ക് നിയോഗിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. മറ്റ് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടതില്ല.

• ജില്ലയിലെ പൊതുമേഖലാ / ഷെഡ്യൂള്‍ഡ് / സഹകരണ ബാങ്കുകള്‍ കണ്‍ടെയിന്‍മെന്റ് മേഖലകളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ പരമാവധി 50 ശതമാനം ജീവനക്കാരെ മാത്രം നിയോഗിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. ബാങ്കുകളില്‍ എത്തിചേരുന്ന പൊതുജനങ്ങള്‍ക്ക് ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടതും, ഒരേസമയം 5 പേരില്‍ കൂടുതല്‍ ബാങ്കിനുള്ളില്‍ പ്രവേശിക്കുന്നില്ല എന്നുറപ്പാക്കേണ്ടതുമാണ്

Related Articles

Back to top button