IndiaLatest

130 യാത്രക്കാരുമായി പറന്നുയരും മുന്‍പ് ചെന്നൈയില്‍ വിമാനത്തിന്റെ പിന്‍ചക്രം പൊട്ടിത്തെറിച്ചു

“Manju”

ചെന്നൈ: ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു ക്വാലലംപുരിലേക്കു പറന്നുയരാനിരുന്ന  മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ പിന്‍ചക്രം പൊട്ടിത്തെറിച്ചു. 130 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു.

ഉടന്‍ തന്നെ മുഴുവന്‍  യാത്രക്കാരെയും ജീവനക്കാരെയും  പുറത്തിറക്കിയതിനാല്‍ അപകടം ഒഴിവായി.  ഇന്നലെ പുലര്‍ച്ചെ 12.20നായിരുന്നു  സംഭവം. എംഎച്ച് 181 വിമാനം പുറപ്പെടുന്നതിനായി ബേയില്‍ നിന്നു റണ്‍വേയിലേക്കു മാറ്റിയപ്പോഴാണു പിന്‍ചക്രം
പൊട്ടിത്തെറിച്ചത്. സര്‍വീസ് റദ്ദാക്കിയതിനെ  തുടര്‍ന്നു യാത്രക്കാരെ ഹോട്ടലിലേക്കു മാറ്റി. സംഭവം മറ്റു സര്‍വീസുകളെ ബാധിച്ചില്ലെന്നു  വിമാനത്താവള അധികൃതര്‍ പറഞ്ഞു.

 

Related Articles

Back to top button