KeralaLatest

പോലീസ് സിപിഎംന്റെ ദാസ്യ വേലക്കാർ – MA വാഹിദ്

“Manju”

ജ്യോതിനാഥ്

മന്ത്രി കടകംപള്ളി സുരേന്ദ്രൻ പോത്തൻകോട് യൂ. പി സ്കൂളിൽ ലോക്ക് ഡൗൺ ലംഘനം നടത്തിയ സംഭവത്തിൽ കേസ് എടുക്കാത്തതിൽ പ്രധിഷേധിച്ചു അഞ്ചാം ദിവസമായ ഇന്ന് റിലെ സമരത്തിൽ കെ എസ് യു ജില്ലാ പ്രസിഡന്റ് സെയ്ദാലി കായ്പ്പാടി, സംസ്ഥാന സെക്രട്ടറി ബാഹുൽകൃഷ്ണ, ജില്ലാ സെക്രട്ടറി ആസിഫ് എം എ, നിയോജക മണ്ഡലം പ്രസിഡന്റ്‌ ആശിഷ്അജയ് സത്യാഗ്രഹം ഇരുന്നു. സത്യാഗ്രഹ സമരം മുൻ എം എൽ എ .  എം വാഹിദ് ഉൽഘാടനം ചെയ്തു.

കേരളത്തിലെ പോലിസ് സംവിധാനം സിപിഎം ന്റെ ദാസ്യ വേലക്കാരായി മാറുന്നു എന്നും എം പി യ്ക്കും,എം എൽ എയ്ക്കും എതിരെ കേസ് എടുക്കാൻ ഉശിരു കാണിച്ച പോലിസ് മന്ത്രിയ്ക്ക് എതിരെയും കേസ് എടുക്കണമായിരുന്നു, കോൺഗ്രസ്‌കാർക്കും പൊതു ജനത്തിനും എതിരെ മാത്രം കേസ് എടുത്തു മുന്നോട്ടു പോകാമെന്നാണ് പോലിസ് കരുതുന്നത് എങ്കിൽ ശക്തമായ സമരങ്ങളുമായി ഞങ്ങൾ തെരുവിൽ ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു,

മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി വീഡിയോ കോൺഫറൻസ് വഴി സമരം ചെയ്യുന്നവർക്കു അഭിവാദ്യങ്ങൾ അർപ്പിച്ചു. ഡി. സി. സി ഭാരവാഹികളായ മുനീർ, തേക്കട അനിൽ, വെമ്പായം അനിൽ, കല്ലയം സുഖു, വെമ്പായം മനോജ്‌, അനസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Related Articles

Back to top button