KeralaLatest

അണ്ടൂർക്കോണം സി എച്ച് സി യിൽ ഹെൽപ്പ് ഡെസ്ക്

“Manju”

ജ്യോതിനാഥ്

അണ്ടൂർകോണം. അണ്ടൂർകോണം സിഎജിയുടെ പരിധിയിൽ വരുന്ന വാർഡുകളിൽ താമസിക്കുന്ന ഡയാലിസിസ് ചെയ്യേണ്ടവർ, ക്യാൻസർ രോഗികൾ തുടങ്ങിയ അടിയന്തര ചികിത്സ ആവശ്യമായി വരുന്നവർക്കായി സിഎച്ച് സി അണ്ടൂർകോണം ഒരു ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കേണ്ടതാണന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഷാനിബ ബീഗം വിളിച്ചുചേർത്ത എച്ച് എം സി യോഗത്തിൽ ധാരണയായി.
ഹെൽപ് ഡെസ്കിൽ നിന്നും അടിയന്തര ചികിത്സയ്ക്കായി വാഹനസൗകര്യം ഉൾപ്പെടെയുള്ള അത്യാവശ്യ സർവീസ് ഏർപ്പെടുത്തണമെന്നും യോഗം വിലയിരുത്തി. വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എം യാസിർ ബ്ലോക്ക് മെമ്പർകുന്നുംപുറം വാഹിദ് വാർഡ് മെമ്പർ മുഹമ്മദ് ഷാഫി ഡോക്ടർ രമ എൽ, എച്ച് എംസി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഹെൽപ്പ് ഡെസ്ക് ഉമായി ബന്ധപ്പെടേണ്ട നമ്പർ 9 4 4 7 3 9 4 2 9 3, 9 8 4 7 1 9 5 7 5 9

Related Articles

Back to top button