LatestThiruvananthapuram

ഇലക്ട്രിക്ക് ബസുകളിൽ 10 രൂപ ടിക്കറ്റ് തുടരില്ല

“Manju”

ഇലക്ട്രിക്ക് ബസുകളിൽ 10 രൂപ ടിക്കറ്റ് തുടരില്ലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. ജനങ്ങളുടെ ആവശ്യപ്രകാരമല്ല ടിക്കറ്റിന് 10 രൂപയാക്കിയത്. സർക്കാരിന് നഷ്ടവും വരുന്ന ഒരു പരിപാടിയും ചെയ്യില്ല. വന്ദേ ഭാരതിൽ വില കുറഞ്ഞ ടിക്കറ്റിൽ അല്ലല്ലോ യാത്രയെന്ന് മന്ത്രി കുറ്റപ്പെടുത്തി.

കെഎസ്‌ആര്‍ടിസിയെ രക്ഷിക്കാൻ ചിലവ് കുറക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് വ്യക്തമാക്കിയാണ് മന്ത്രി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. കെഎസ്‌ആര്‍ടിസിക്ക് വലിയ ബാധ്യതയായ ഇലക്‌ട്രിക് ബസുകള്‍ ഇനി വാങ്ങില്ല. ഒരു ഇലക്‌ട്രിക് ബസ് വാങ്ങുന്ന തുകക്ക് നാല് ബസ് വാങ്ങാനാകും. ഇലക്‌ട്രിക് ബസ് ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കെഎസ്‌ആര്‍ടിസി ഇനി ഇലക്‌ട്രിക് ബസുകള്‍ വാങ്ങില്ല . ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി കൊടുക്കാൻ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും പദ്ധതി പ്രാവര്‍ത്തികമായാല്‍ മൂന്ന് മാസത്തിനകം ശമ്പള പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നും മന്ത്രി പറ‍ഞ്ഞു. മന്ത്രിയുമായി ചര്‍ച്ചക്കെത്തിയ തൊഴിലാളി യൂണിയനുകളും പരിഷ്കാരങ്ങളെ പിന്തുണച്ചു.

Related Articles

Back to top button