KeralaLatest

ശാന്തിഗിരിയിൽ നവഒലി ജ്യോതിർദിനം പ്രത്യേക ആരാധനകൾ തുടങ്ങി.

“Manju”

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ശാന്തിഗിരി ആശ്രമത്തിൽ മെയ് 6 ന് നടക്കുന്ന നവഒലി ജ്യോതിർദിനത്തോടനുബന്ധിച്ച് പ്രത്യേക ആരാധനകളും പൂജകളും ആരംഭിച്ചു. ഇന്ന് രാവിലെ ദർശനമന്ദിരത്തിൽ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി ആശ്രമകുംഭം നിറച്ചതോടെയാണ് ആരാധനകൾ ആരംഭിച്ചത്.

ആശ്രമം പ്രസിഡണ്ട് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി തുടങ്ങിയവർ ആശ്രമ കുംഭം ശിഷ്യപൂജിതയിൽ നിന്നും എറ്റുവാങ്ങി. ഇന്ന് തിങ്കളാഴ്ച വൈകീട്ടും നാളെയും ആശ്രമസമുചയത്തെ നിയുക്തരായ സന്യാസിമാർ കുംഭം ശിരസിലേറ്റി പ്രദിക്ഷണം ചെയ്യും.

മെയ് 6 ബുധനാഴ്ച്ച ധ്വജം ഉയർത്തൽ, പ്രത്യേക പുഷ്പാഞ്ജലി, യാമങ്ങൾതോറുമുള്ള പ്രത്യേക ആരാധനകൾ മുതലായവ നടക്കും. വൈകീട്ട് കുംഭവും ദീപവും ആശ്രമസമുച്ചയത്തെ പ്രദിക്ഷണം ചെയ്യും

ഗവൺമെന്റ് ആരാധനാലയങ്ങൾക്ക് എർപ്പെടുത്തി നിയന്ത്രണങ്ങൾ കണക്കിലെടുത്ത് സ്പിരിച്വൽ സോണിലേയ്ക്കുള്ള എല്ലാ കവാടങ്ങളൂം അടച്ചിരിക്കുകയാണ്. സാമൂഹിക അകലം പാലിച്ച് നിയുക്തരായ അഞ്ചുപേർ മാത്രമേ പൂജാദി കാര്യങ്ങളിൽ പങ്കെടുക്കുകയുള്ളു.

കേരളത്തിലുടെനീളമുള്ള ജില്ലകളിൽ സാമൂഹിക അടുക്കളകൾ വഴി ഒരു ലക്ഷം പേർക്കുള്ള ഭക്ഷണ വിതരണം ആരംഭിച്ചു കഴിഞ്ഞു. എല്ലാ ഗുരുഭക്തന്മാരും അവരവരുടെ വീടൂകളിൽ തന്നെ ഈ ദിവസങ്ങളിൽ പ്രാർത്ഥന നടത്താൻ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നേരത്തെ അറിയിച്ചിരുന്നു.

Related Articles

Leave a Reply

Back to top button