LatestThiruvananthapuram

പൂന്തുറയില്‍ ഭൂവസ്ത്രക്കുഴലുകള്‍ സ്ഥാപിക്കുന്നതിന് തുടക്കം കുറിച്ചു

“Manju”

പൂ​ന്തു​റ കടല്‍ത്തീരത്തെ ക​ട​ലേ​റ്റ​ത്തി​ല്‍നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഭൂവസ്ത്രക്കുഴലുകള്‍ സ്ഥാപിക്കുന്നതിന് തുടക്കം കുറിച്ചു. സം​സ്ഥാ​ന​ത്ത് തന്നെ ഇത് ആ​ദ്യ​മാ​യിട്ടാണ് തീരസംരക്ഷണത്തിന് പ്രാധാന്യം നല്‍കി ഇത്തരത്തിലൊരു പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നത്. ഭൂ​വ​സ്ത്ര​ക്കു​ഴ​ലു​ക​ള്‍ ചൈ​ന​യി​ല്‍നി​ന്നാ​ണ് എത്തിച്ചിരിക്കുന്നത്.

നേ​ര​ത്തേ തന്നെ ഭൂ​വ​സ്ത്ര​ക്കു​ഴ​ലു​ക​ള്‍ ക​ട​ലി​ല്‍ അ​ടു​ക്കേ​ണ്ട സ്ഥ​ലം, അ​വി​ടെ​യു​ള്ള ആ​ഴം, ഓ​രോ ഘ​ട്ട​ത്തി​ലു​മു​ള്ള തി​ര​യു​ടെ ശ​ക്തി, അ​ടി​യൊ​ഴു​ക്ക്, കു​ഴ​ലി​ല്‍ നി​റ​യ്ക്കേ​ണ്ട മ​ണ്ണി​ന്‍റെ സ്വ​ഭാ​വം അ​ട​ക്ക​മു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ ദ്രുതഗതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കും. പൂ​ന്തു​റ തീ​ര​ത്തു​നി​ന്ന് 125 മീ​റ്റ​ര്‍ ഉ​ള്ളി​ല്‍ തീ​ര​ക്ക​ട​ലി​ല്‍ 700 മീ​റ്റ​ര്‍ നീ​ള​ത്തി​ലാ​ണ് ജി​യോ ട്യൂ​ബ് സ്ഥാപിക്കാനാണ് ആദ്യഘട്ടത്തില്‍ തീരുമാനിച്ചിരിക്കുന്നത്.

Related Articles

Back to top button