Latest

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

“Manju”

ന്യൂഡല്‍ഹി : 2019 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് മികച്ച സിനിമ. സ്പെഷ്യല്‍ എഫക്‌ട്സിനുള്ള പുരസ്കാരവും മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനാണ് ലഭിച്ചത്. മലയാളത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടമാണ് പുരസ്കാരം പ്രഖ്യാപനത്തിലുള്ളത്. മരക്കാര്‍, ഹെലന്‍, ജല്ലിക്കെട്ട്, ബിരിയാണി, അടക്കമുള്ള ചിത്രങ്ങളില്‍ നിന്നായി ഒരു പിടി അവാര്‍ഡാണ് മലയാളത്തിന് ലഭിച്ചത്.

മികച്ച നടനുള്ള പുരസ്കാരം ധനുഷും മനോജ് വാജ്പേയിയും പങ്കിട്ടു. കങ്കണ റണാവത് ആണ് മികച്ച നടി. മികച്ച വരികള്‍- കോളാമ്പി, പ്രഭ വര്‍മ, മികച്ച മലയാള ചിത്രം- കള്ളനോട്ടം, മികച്ച റീറെക്കോഡിങ്- ഒത്ത സെരുപ്പ് സൈസ് 7, റസൂല്‍ പൂക്കുട്ടി, മികച്ച ഛായാഗ്രാഹകന്‍-ഗിരീഷ് ഗംഗാധരന്‍ – ജല്ലിക്കെട്ട്, മികച്ച സഹനടന്‍- വിജയ് സേതുപതി, പ്രത്യേക പരാമര്‍ശം – ബിരിയാണി, സ്‌പെഷല്‍ എഫക്‌ട്സ്- സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ – മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം, വസ്ത്രാലങ്കാരം: സുജിത് സുധാകരന്‍, വി സായ് – മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം.

Related Articles

Back to top button