InternationalLatest

പരിശീലനത്തിനിടെ ബോധരഹിതനായി മൂസ്സ ഡെംബെലെ

“Manju”

പരിശീലനത്തിനിടെ ബോധ രഹിതനായി അത്ലാന്റിക്കോ മാഡ്രിഡ് താരം മൂസ്സ ഡെംബെലെ. ഇന്നലെ അത്ലാന്റിക്കോ മാഡ്രിഡിന്റെ പരിശീലന സെക്ഷനില്‍ നടക്കുന്നതിനിടെയാണ് താരം ബോധരഹിതനായത്. തുടര്‍ന്ന് ടീം അംഗങ്ങള്‍ മെഡിക്കല്‍ സ്റ്റാഫിനെ വിളിക്കുകയായിരുന്നു. ഒരു മിനിറ്റ് കഴിഞ്ഞത്തിന്ശേഷം താരത്തിന് ബോധം തിരികെ ലഭിച്ചത്. തുടര്‍ന്ന് ഉടന്‍ തന്നെ ഡെംബെലെ ഗ്രൗണ്ട് വിടുകയും ചെയ്തു.

ഡെംബെലെയുടെ രക്തസമ്മര്‍ദ്ദം കുറഞ്ഞതാണ് ബോധരഹിതനാവാന്‍ കാരണമെന്ന് മെഡിക്കല്‍ സ്റ്റാഫ് അറിയിച്ചു. താരത്തെ പരിശീലനം നടത്തുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അത്ലാന്റിക്കോ മാഡ്രിഡ് അറിയിച്ചു. താരം സ്വന്തം കാറില്‍ തന്നെയാണ് പരിശീലനം മതിയാക്കി തിരിച്ചതും.

 

Related Articles

Check Also
Close
Back to top button