IndiaLatest

ബസ് മലമുകളിൽ നിന്നും മറിഞ്ഞു; 8 മരണം നിരവധി പേർക്ക് പരിക്ക്

“Manju”

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ബസ് അപകടം. വിശാഖപട്ടണം അനന്തഗിരിയ്ക്ക് സമീപം ഡംകുരുവിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ എട്ടു പേർ മരിച്ചു നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

സ്വകാര്യ ട്രാവൽസിന്റെ വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. 30 പേർ ബസിനുള്ളിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. അപകട സ്ഥലത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. കുന്നിൻ ചെരുവിൽ നിന്നും ബസ് താഴേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

Related Articles

Back to top button