Kerala

കടലിൻ്റെ മക്കൾക്ക് കരയുടെ കരുതൽ

“Manju”

 

പ്രദീപ്

ലോക് ഡൗൺ കഴിഞ്ഞ് ഇളവ് കിട്ടിയ മത്സ്യത്തൊഴിലാളികൾ മത്സ്ബന്ധനത്തിനായി കടലിൽ പോകുന്നത്
മാസ്ക് ധരിക്കാതെ ആണ് എന്ന് മനസ്സിലാക്കി ,അവർക്ക് ബോധവൽക്കരണവും, മാസ്കും സമ്മാനിച്ച് കൊല്ലം ട്രാഫിക് പോലീസ് മാതൃകയായി .
കൊല്ലം ട്രാഫിക് എസ്.ഐ പ്രദീപിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ്
ഇതിനു ചുക്കാൻ പിടിച്ചതു. കോവിഡ് ഭീതി ഒഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിൽ ,ഇളവ് കിട്ടിയെങ്കിലും സർക്കാരും ,ആരോഗ്യ പ്രവർത്തകരും അനുശാസിക്കുന്ന കാര്യങ്ങൾ പാലിക്കണം എന്നതിന് ഒരു മാതൃകയാണ് ഈ പ്രവൃത്തി . കൊല്ലം വാടി കടപ്പുറത്തായിരുന്നു സംഭവം.വാർഡ് കൗൺസിലർ ഷീബ ആൻ്റണിയുടെ അധ്യക്ഷതയിൽ ആയിരുന്നു മാസക് വിതരണവും, ബോധവൽക്കരണവും നടന്നത്.

Related Articles

Back to top button