IndiaKeralaLatest

ബദല്‍പൂരില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വാതക ചോര്‍ച്ച

“Manju”

ബദല്‍പൂർ : മുംബെയ്ക്ക് സമീപം ബദല്‍പൂരില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വാതക ചോര്‍ച്ച സമീപ വാസികളെ പരിഭ്രാന്തിയിലാക്കി. പ്രദേശവാസികള്‍ വീടുകളില്‍ നിന്ന് ഇറങ്ങി സുരക്ഷിത സ്ഥാനത്തേക്ക് മാറി. വാതകചോര്‍ച്ചയെത്തുടര്‍ന്ന് നിരവധിയാളുകള്‍ക്കാണ് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടത്. വ്യാഴാഴ്ച രാത്രിയാണ് ഫാക്ടറിയില്‍ വാതക ചോര്‍ച്ച ഉണ്ടായത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിലെ നോബിള്‍ ഇന്റര്‍മീഡിയറീസ് ലിമിറ്റഡിന്റെ വ്യവസായ യൂണിറ്റിലാണ് സംഭവം.
വിവരമറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേന അര്‍ധ രാത്രിയോടെ തന്നെ വാതക ചോര്‍ച്ച തടഞ്ഞു. ഇതുവരെ ആളപയാമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഫാക്ടറിയുടെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന പലര്‍ക്കും ശ്വസന സംബന്ധമായ പ്രശ്‌നങ്ങളും കണ്ണിന് ബുദ്ധിമുട്ടുകളും ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

Related Articles

Back to top button