KeralaLatest

പച്ചക്കറി കൃഷിയിൽ പൊന്നുവിളയിച്ച് കുട്ടി കർഷക

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കേളകം: ലോക് ഡൗൺ കാലത്ത് വിവിധ തരം പച്ചക്കറികൾ വീട്ടുവളപ്പിൽ കൃഷി ചെയ്ത് ശ്രദ്ധേയമാവുകയാണ് അടക്കാത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ്സുകാരി അൽക്ക എസ്.

ലോക് ഡൗൺ വിരസതയകറ്റാൻ തുടങ്ങിയതാണെങ്കിലും പച്ചക്കറി കൃഷിയോട് നേരത്തെ തന്നെ താല്പര്യമുണ്ടായിരുന്ന ഈ കൊച്ചു മിടുക്കിയുടെ വീട്ടുമുറ്റത്തും പരിസരങ്ങളിലും വിവിധയിനം പച്ചക്കറികളാണ് തഴച്ചുവളരുന്നത്.ചീര, തക്കാളി, പയർ, വെളളരി, പാവൽ തുടങ്ങി ധാരാളം പച്ചക്കറികൾ വ്യത്യസ്ത രീതിയിലാണ് കൃഷി ചെയ്തിട്ടുളളത്.വാടക വീട്ടിലായതിനാൽ സ്ഥലപരിമിതി മൂലം ചാക്കുകളിലും ഉപയോഗശൂന്യമായ പാത്രങ്ങൾ, കുപ്പികളിലുമൊക്കെയായി നൂതന കൃഷിരീതികളാണ് അവലംബിച്ചിരിക്കുന്നത്.

പാറത്തോട് കുഴിയാത്ത് ഷിജു, ഷീബ ദമ്പതികളുടെ മൂത്ത മകളായ ഈ മിടുക്കിക്കൊപ്പം ഇളയ സഹോദരങ്ങളായ അൻസിയ, ആൽബിൻ എന്നിവരുമുണ്ട് സഹായത്തിന്. രക്ഷിതാക്കളുടെ സഹകരണവും പിന്തുണയും ഇവർക്കൊപ്പമുണ്ട്. മുൻ വർഷങ്ങളിൽ കേളകം പഞ്ചായത്തിൻ്റെ കട്ടി കർഷകയ്ക്കുള്ള അവാർഡും ഈ കൊച്ചു മിടുക്കി നേടിയിട്ടുണ്ട്.

Related Articles

Back to top button