Kerala

കപ്പലുകള്‍ പ്രവാസികളുമായി കടലില്‍ തന്നെ….

“Manju”

 

രജിലേഷ് കെ.എം.

ന്യൂഡല്‍ഹി : കൊവിഡ് പ്രതിസന്ധിയില്‍ കുടുങ്ങിയ പ്രവാസികളെ മടക്കി കൊണ്ടു വരാനായി പുറപ്പിട്ട ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ക്ക് ദുബായ് തീരത്ത് അടുപ്പിക്കുന്നതില്‍ ആശയക്കുഴപ്പം. കപ്പലുകള്‍ വ്യാഴാഴ്ച ദുബായില്‍ എത്തും എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അറിയിപ്പെങ്കിലും ഇക്കാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

കരയ്ക്ക് അടുപ്പിക്കാന്‍ യുഎഇ സര്‍ക്കാരിന്റെ അനുമതി കിട്ടാത്തത് കാരണം കപ്പലുകള്‍ ഇപ്പോഴും കടലില്‍ തന്നെ തുടരുകയാണ് എന്നാണ് വിവരം. കപ്പലുകള്‍ ദുബായ് തുറമുഖത്ത് പ്രവേശിപ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നും ഇതിനായി കുറച്ചു സമയം കൂടി വേണമെന്നും യുഎഇ സര്‍ക്കാര്‍ ഇന്ത്യയെ അറിയിച്ചതായാണ് സൂചന.

നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകളാണ് വന്ദേഭാരത് മിഷന്റെ ഭാഗമായി യുഎഇയില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനായി പുറപ്പെട്ടത്. ഒരോ കപ്പലിലും മുന്നൂറ് പേരെ വീതം തിരികെയെത്തിക്കാനാവും എന്നായിരുന്നു പ്രതീക്ഷ.ഇതിനിടെ കപ്പലുകള്‍ ഇറാന്‍ തീരത്തേക്ക് വഴി തിരിച്ചു വിട്ടേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

Back to top button