KeralaLatest

ചെറുകിട സംരംഭങ്ങളുടെ ലൈസൻസ് പുതുക്കുന്നതിനുള്ള കാലാവധി ദീർഘിപ്പിച്ചു

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സൂക്ഷമ ചെറുകിട സംരംഭങ്ങൾക്ക് തങ്ങളുടെ ലൈസൻസ് പുതുക്കുന്നതിനുള്ള കാലാവധി ഒക്ടോബർ മുപ്പത്തിയൊന്നു വരെ ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായി.
മുൻപ് രണ്ടു തവണ കാലാവധി ദീർഘിപ്പിച്ചു നൽകിയിരുന്നു. ഇതുപ്രകാരം ഏപ്രിൽ മുപ്പതായിരുന്നു അവസാന തീയതി . ഇതാണ് ആറു മാസത്തേക്കു കൂടി ദീർഘിപ്പിച്ചത്. ലോക്ക്ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ സൂക്ഷമ ചെറുകിട സംരംഭകർക്ക് ഈ തീരുമാനം വലിയ ആശ്വാസമായിരിക്കുകയാണ്.

Related Articles

Back to top button